ദുബൈ: സുപ്രധാനമായ മാറ്റങ്ങളുമായി എമിറേറ്റിൽ പുതിയ പാർക്കിങ് നിരക്ക് പ്രാബല്യത്തിൽ. രണ്ടു തരം പാർക്കിങ് ഫീസാണ് ഇനി മുതൽ ഈടാക്കുക. രാവിലെ എട്ട് മുതൽ 10 മണിവരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ടുവരെയും ഉയർന്ന പാർക്കിങ് ഫീസ് നൽകണം. ജുമൈറ ലേക്സ് ടവേഴ്സിലെ ഇ, ഐ, ജെ, കെ, എൽ സോണുകളിലും നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിലെ എഫ് സോണും ബുർജ് ഖലീഫ, മറാസി ബേ, ദുബൈ ഹെൽത്ത് കെയർ സിറ്റി, ദുബൈ ഹിൽസ് എന്നിവിടങ്ങളിലെ ജി സോണും ദുബൈ സിലിക്കൺ ഒയാസിസിലെ എച്ച് സോൺ, വേൾഡ് ട്രേഡ് സെന്ററിലെ എക്സ് സോൺ, സൂപ്പർ പ്രീമിയം സോണുകൾ എന്നീ സൂപ്പർ പ്രീമിയം സോണുകളിൽ പ്രത്യേക ഇവന്റുകൾ നടക്കുമ്പോൾ 25 ദിർഹവുമായിരിക്കും മണിക്കൂറിൽ ഈടാക്കുക.
14 മണിക്കൂറിനാണ് പാർക്കിങ് ഫീസ് നൽകേണ്ടത്. ഇതിൽ ആറ് മണിക്കൂർ (രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെയും) ഉയർന്ന ഫീസും എട്ട് മണിക്കൂർ (രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയും രാത്രി എട്ട് മുതൽ 10 വരെയും) സാധാരണ ഫീസും നൽകേണ്ടി വരും. ഉയർന്ന നിരക്ക് മണിക്കൂറിന് ആറ് ദിർഹമാണ്.
അല്ലാത്ത സമയങ്ങളിൽ സോണിന് അനുസരിച്ച് നിലവിലുള്ള നിരക്കും ഈടാക്കും. തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിന് ആറ് ദിർഹം നൽകണം. അല്ലാത്ത സമയം പാർക്ക് 0ചെയ്യുമ്പോൾ മണിക്കൂറിന് രണ്ട് ദിർഹം, രണ്ട് മണിക്കൂറിന് അഞ്ച്, മൂന്നു മണിക്കൂറിന് 11 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. നാല് മണിക്കൂർ ഒരുമിച്ച് പാർക്ക് ചെയ്യുമ്പോൾ 24 ദിർഹം നൽകണം. സോൺ ബി, ഡി എന്നിവയിൽ ദിവസം മുഴുവൻ പാർക്കിങ് താരിഫും പുതുക്കി. സോൺ ബിയിൽ 40 ദിർഹവും ഡിയിൽ 30 ദിർഹവുമാണ് ദിവസം മുഴുവൻ ഈടാക്കാനുള്ള പാർക്കിങ് നിരക്ക്. നേരത്തേ ഡിയിൽ ഒരു ദിവസം വാഹനം പാർക്ക് ചെയ്യാൻ 10 ദിർഹം മതിയായിരുന്നു.
നിരക്ക് മാറ്റത്തോടൊപ്പം പാർക്കിങ് കോഡുകളും മാറ്റി. നിലവിലെ കോഡിനൊപ്പം പ്രീമിയം എന്നതിനെ സൂചിപ്പിക്കുന്ന ‘പി‘ എന്നുകൂടി ചേർത്തിട്ടുണ്ട്. സോണുകളുടെ പി എന്ന് ചേർക്കുന്ന സ്ഥലത്ത് രണ്ടു തരം പാർക്കിങ് ഫീസ് ആയിരിക്കും ഈടാക്കുക. എ മുതൽ ഡി വരെയുള്ള സോണുകൾക്കായിരിക്കും ഈ മാറ്റം. ഇവ ഇനി മുതൽ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെയായിരിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മുമ്പായി കോഡുകൾ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ പാർക്കിങ് വെബ്സൈറ്റോ ആപ്പോ പരിശോധിക്കണമെന്നും പാർക്കിൻ ഓപറേറ്റർ അഭ്യർഥിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.