ദുബൈ: നിയമ നടപടികൾക്ക് പകരം ഒത്തുതീർപ്പിലൂടെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ബദൽ സംരംഭം അവതരിപ്പിച്ച് ദുബൈ. ‘അനുരഞ്ജനമാണ് നല്ലത്’ എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന് ദുബൈ അറ്റോണി ജനറൽ ഇസ്സാം ഈസ അൽ ഹുമൈദാൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകി.
ബദൽ തർക്ക പരിഹാര മാർഗങ്ങൾ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹിഷ്ണുതയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിയമ രംഗത്തെ മികവിനായുള്ള ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ ദീർഘവീക്ഷണമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അനുരഞ്ജനമാണ് നല്ലത്’ എന്ന സംരംഭത്തിലൂടെ തർക്കം പരിഹരിക്കാൻ ആഗ്രഹിക്കുന്ന ഇരു പാർട്ടികളെയും പ്രോസിക്യൂട്ടർമാർ ന്യായവും നിയമപരവുമായ സെറ്റിൽമെന്റിലെത്തിക്കുകയാണ് ചെയ്യുക. പരമ്പരാഗതമായ നിയമ നടപടികൾക്കുള്ള ക്രിയാത്മകമായ ഒരു ബദൽ എന്ന നിലയിലാണ് പുതിയ സംരംഭം വിലയിരുത്തുന്നത്.
തർക്കമുള്ള പാർട്ടികളെ പരസ്പരധാരണയിലെത്തിച്ച് വിഷയം രമ്യമായി പരിഹരിക്കുന്നതിലൂടെ ദീർഘകാലം നീളുന്ന നിയമ നടപടികളിൽനിന്നുള്ള മോചനം കൂടിയാണ് പുതിയ സംവിധാനം ഉറപ്പുനൽകുന്നത്. വേഗത്തിലും ന്യായയുക്തവുമായ പരിഹാരം കണ്ടെത്തുക വഴി നിയമ സംവിധാനത്തിന് മേലുള്ള സമ്മർദം കുറക്കാനും പുതിയ സംരംഭം സഹായകമാവും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.