Breaking News

ദുബായ് ∙ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

ദുബായ് ∙ സ്വകാര്യ മേഖലയിലെ മികച്ച തൊഴിൽ സൗഹൃദ സ്ഥാപനങ്ങളെയും മികച്ച തൊഴിലാളികളെയും കണ്ടെത്തുന്നതിന്റെ ഭാഗമായി, എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ച് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം.

തൊഴിൽ നിയമനം, തൊഴിൽ ശാക്തീകരണം, ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം, നവപരിപാടികൾ, കഴിവുള്ളവരെ ആകർഷിക്കുന്ന കഴിവ്, തൊഴിലാളികളുമായുള്ള ബന്ധം, ശമ്പളനിലവാരം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാകും അവാർഡ് നൽകുക.

നൂറോളം വിജയികൾക്കാണ് അവാർഡുകൾ ലഭിക്കുക.
വ്യക്തിഗത വിജയികൾക്ക് ക്യാഷ് അവാർഡുകളും സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കും. ലേബർ അക്കോമഡേഷൻ വിഭാഗത്തിൽ ഇത്തവണ മികച്ച വിനോദ പരിപാടികളും അവാർഡിനായി പരിഗണിക്കും. ദേശീയ അവധികളിലും ഉത്സവ സമയങ്ങളിലും തൊഴിലാളികൾക്കായി പരിപാടികൾ സംഘടിപ്പിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ഓഗസ്റ്റ് 31 വരെ riyada.mohre.gov.ae വഴി അപേക്ഷ നൽകാം.

അവാർഡ് ലഭിക്കുന്ന അഞ്ച് വിഭാഗങ്ങൾ:

1. സ്ഥാപനങ്ങൾ
40 സ്ഥാപനങ്ങൾക്ക് അവാർഡുകൾ. മനുഷ്യ വിഭവശേഷിയെ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി തൊഴിലിടങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളാണ് യോഗ്യർ.

2. തൊഴിലാളികൾ
30 വ്യക്തികൾക്ക് അവസരം. പ്രാവീണ്യവും നൈപുണ്യവും പ്രകടിപ്പിക്കുന്നവരും സ്വയം പുരോഗമിക്കാനുള്ള ശ്രമം നടത്തുന്നവരുമായ ഉദ്യോഗസ്ഥരാണ് പരിഗണിക്കുക. വീട്ടുജോലിക്കാരെയും ഉൾപ്പെടും. സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും നാമനിർദേശം നൽകാം.

3. താമസ സൗകര്യങ്ങൾ
10 വിജയികൾ. തൊഴിലാളികൾക്ക് ഒരുക്കിയ മികച്ച താമസ സംവിധാനങ്ങൾക്കും അവിടെ നടത്തിയ വിനോദ-കായിക പരിപാടികൾക്കും പുരസ്കാരമുണ്ടാകും.

4. ബിസിനസ് സർവീസസ് പാർട്ണേഴ്സ്
3 റിക്രൂട്ട്മെന്റ് ഏജൻസികൾ. വീട്ടുജോലിക്കാർക്കും മറ്റ് ജോലികൾക്കുമായി ആളുകളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഈ വിഭാഗം.

5. പ്രത്യേക അംഗീകാരം
തൊഴിൽ മേഖലയെ മികച്ച ജോലി അന്തരീക്ഷത്തിലൂടെ സ്വാധീനിച്ച കമ്പനികൾക്കും തൊഴിൽ അവകാശങ്ങൾ സംബന്ധിച്ച അവബോധം സൃഷ്ടിച്ച ഇൻഫ്ലുവൻസർമാർക്കുമാണ് ഈ അംഗീകാരം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.