Breaking News

ദുബായ് റൺ; ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു.

ദുബായ് : ലോകത്തെ ഏറ്റവും വലിയ സൗജന്യ ഫൺ റണ്ണായ ദുബായ് റൺ 2024-ൽ ഇപ്രാവശ്യവും ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് ഫിറ്റ്‌നസ് പ്രേമികൾ പങ്കെടുത്തു. ഇന്ന്(ഞായർ) പുലർച്ചെ ഷെയ്ഖ് സായിദ് റോഡിലായിരുന്നു സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഒത്തുചേർന്ന ദുബായ് റൺ.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകി. പുലർച്ചെ 4.30ന് ശാന്തവും ശൂന്യവുമായ അവസ്ഥയിൽ നിന്ന് രാവിലെ 6 മണിയോടെ ആളുകൾ തിങ്ങിനിറഞ്ഞ റോഡായി ഷെയ്ഖ് സായിദ് റോഡ് മാറിയത് വളരെ വേഗമായിരുന്നു.ദുബായ് റൺ എന്നെഴുതിയ പച്ച ടി ഷേർട്ട് ധരിച്ച ആയിരങ്ങൾ സംഗമിച്ചപ്പോൾ ഷെയ്ഖ് സായിദ് റോഡ് പച്ചക്കട‌ലായി മാറി. റോഡ് ഒരു വലിയ റണ്ണിങ് ട്രാക്കായി മാറി. 
സ്‌കൈഡൈവ് ദുബായ് ടീമിന്റെ ഗ്ലൈഡറുകളും പാരച്യൂട്ടിസ്റ്റുകളും ഉൾപ്പെടുന്ന ത്രില്ലിങ് പരിപാടികൾ ദുബായ് റണ്ണിന് മികവേകി. പങ്കെടുക്കുന്നവർക്ക് 10 കിലോമീറ്റർ ഓടി സ്വയം പരീക്ഷണം നടത്താനും 5-കിലോമീറ്റർ ഓടി പൂർത്തിയാക്കാനും ഉള്ള അവസരം ഉണ്ടായിരുന്നു.
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡിഎഫ്‌സി) ഗ്രാൻഡ് ഫിനാലെ അടയാളപ്പെടുത്തുന്ന ഇവന്റ് യുഎഇ ജനതയുടെ ആരോഗ്യത്തിന്റെയും ശാരീരികക്ഷമതയുടെയും യഥാർഥ ആഘോഷമാണ്. മുൻവർഷങ്ങളിലും ദുബായ് റൺ വൻ വിജയമായിരുന്നു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

11 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.