ദുബായ് : ലോകത്തെ ആരോഗ്യപ്രാധാന്യത്തോടെ ഒരുമിപ്പിക്കുന്ന ഫിറ്റ്നസ് ഉത്സവമായി മാറിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (DFC) ഒൻപതാം എഡിഷനിൽ പുതിയ സംയോജനം — യോഗ. ഇന്ത്യൻ സാംസ്‌കാരിക പാരമ്പര്യത്തിൽ നിന്ന് ഉൾകൊള്ളുന്ന യോഗയ്ക്ക് പ്രത്യേകമായി ‘ദുബായ് യോഗ’ എന്ന പേരിൽ നവംബർ 30ന് സൂര്യാസ്തമയ യോഗ സെഷൻ സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.
2025-നെ ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ ആയി ആചരിക്കുന്ന യുഎഇ, സമൂഹ ഐക്യത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭാഗമായി ഈ വർഷത്തെ ഫിറ്റ്നസ് ചലഞ്ച് ആവിഷ്‌കരിക്കുകയാണെന്ന് കൗൺസിൽ വൈസ് ചെയർമാൻ ഖൽഫാൻ ബെൽഹൂൽ പറഞ്ഞു.
നവംബർ 1 മുതൽ 30 വരെ, 30 ദിവസത്തെ ചലഞ്ചിൽ സൗജന്യ ഫിറ്റ്നസ് ക്ലാസുകൾ, കമ്മ്യൂണിറ്റി ഹബുകൾ, ഫിറ്റ്നസ് വില്ലേജുകൾ എന്നിവയും ഉണ്ടാകും. അതോടൊപ്പം നവംബർ 2ന് ‘ദുബായ് റൈഡ്’, നവംബർ 8-9ന് സ്റ്റാൻഡ്-അപ്പ് പാഡിൽ, നവംബർ 23ന് ‘ദുബായ് റൺ’ തുടങ്ങിയ ഫിറ്റ്നസ് ഇവന്റുകളും നടത്താനാണ് പദ്ധതി.
2017ൽ യുഎഇ ഉപപ്രധാനമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഈ ചലഞ്ചിന്റെ എട്ടു എഡിഷനുകളിലായി 1.3 കോടിയോളം പേർ പങ്കെടുത്തിട്ടുണ്ട്.
2024 ലെ എഡിഷനിൽ മാത്രം 27 ലക്ഷം പേരാണ് പങ്കെടുത്തത്. ഇവരിൽ 18% പേർ ശാരീരികാരോഗ്യത്തിൽ, 15% പേർ മാനസികാരോഗ്യത്തിൽ, 14% പേർ ആത്മവിശ്വാസത്തിൽ മെച്ചപ്പെട്ടതായി അഭിപ്രായപ്പെട്ടു.
ദുബായ് ഫിറ്റ്നസ് ചലഞ്ച്, ആരോഗ്യം, ഐക്യം, സാമൂഹിക പങ്കാളിത്തം എന്നീ മൂല്യങ്ങൾ ഉന്നയിച്ച് ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന ആരോഗ്യമേളയായി മാറുകയാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.