ദുബായ്: ദുബായ് മെട്രോയുടെ സുരക്ഷയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ പുതിയ റോബോട്ടിക് പരിശോധനാ സംവിധാനം കൊണ്ടുവന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ‘എറിസ്’ എന്ന പേരിലുള്ള ഈ സംവിധാനം നിർമിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ളതാണ്.
കിയോലിസ് MHI ഉം Future Maintenance Technologies (FMT) ഉം ചേർന്നാണ് ഈ നൂതന സാങ്കേതിക വിദ്യ നടപ്പാക്കിയിരിക്കുന്നത്. ദുബായെ ആഗോള സ്മാർട്ട് നഗരമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണിത്.
എറിസിന് ലിഡാർ സെൻസറുകൾ, ലേസറുകൾ, 3ഡി ക്യാമറകൾ എന്നിവയുണ്ട്. മെട്രോ സർവീസുകൾ തടസ്സപ്പെടുത്താതെ തന്നെ, ട്രാക്കുകളും മറ്റു പ്രധാന ഘടകങ്ങളും ഈ റോബോട്ട് സ്വയം പരിശോധിക്കും.
ഈ സംവിധാനത്തിന്റെ സഹായത്തോടെ,
RTA റെയിൽ ഏജൻസി സിഇഒ അബ്ദുൽ മൊഹ്സിൻ കൽബത്ത് പറഞ്ഞു:
“ദുബായ് മെട്രോയെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും സ്മാർട്ടുമായ ഗതാഗത ശൃംഖലയാക്കി നിലനിർത്തുന്നതിന്റെ ഭാഗമായാണ് എറിസ്.”
സുസ്ഥിരവും ദീര്‍ഘകാല പ്രതിരോധശേഷിയുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും എന്നും ആർടിഎ അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.