Breaking News

ദുബായ് നായഫ് തീപിടിത്തം: ‘അലർച്ച കേട്ട് ഹോട്ടലിലേക്ക് ശ്രദ്ധിച്ചു’; കണ്ടത് തകർന്ന ജനാല വഴി കനത്ത പുക

ദുബായ് : രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവി‌ടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2 പേർ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ഇന്നലെ അർധരാത്രിയോടടുത്ത് 11.55നായിരുന്നു സംഭവമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉ‌ടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി കൂടുതൽ അപകടമുണ്ടാകാതെ നോക്കിയതായി ദുബായ് മീഡിയാ ഓഫിസ് അറിയിച്ചു. സംഭവ സ്ഥലത്ത്  അലർച്ചയുണ്ടായതിനെ തുടർന്നാണ് എല്ലാവരുടെയും ശ്രദ്ധ ഹോട്ടലിലേക്ക് തിരിഞ്ഞതെന്ന് ഇവിടുത്തെ വ്യാപാരികൾ പറഞ്ഞു. ‌പലരും ചെന്ന് നോക്കിയപ്പോൾ തകർന്ന ജനാല വഴി കനത്ത പുക പുറത്തേയ്ക്ക് വരുന്നതായും ആളുകൾ നിലവിളിക്കുന്ന ഒച്ചയും കേട്ടു.
അതേസമയം, മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഫ്രിക്കൻ വംശജർ ബിസിനസ് ആവശ്യാർഥം വന്ന് താമസിക്കുന്ന കേന്ദ്രമാണ് ബനിയാസ് സ്ക്വയർ. ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം യഥേഷ്ടം ലഭ്യമാകുന്ന സ്ഥാപനങ്ങളും ഇവിടെയുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.