Home

ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം

കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

ദുബായ് : ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷന്‍ ഉപയോഗിച്ചത് 154,000 ലധികം യാത്രക്കാരാണെന്ന് ജിഡിആര്‍എഫ്എ .ദുബായ് എയര്‍പോര്‍ട്ടിലെ മുഴുവന്‍ നടപടികളും മുഖം കാണിച്ചു പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക് യാത്രാ സംവിധാനം. വിമാനയാത്രയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പാസ്‌പോര്‍ട്ടും, എമിറേറ്റ്‌സ് ഐഡിയും ഉപയോഗിക്കാതെ മുഖം യാത്രരേഖയായി സിസ്റ്റത്തില്‍ അടയാളപ്പെടുത്തുന്ന മേഖലയിലെ ഏറ്റവും മികച്ച ടെക്‌നോ ളജിയാണ് ഇത്. കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടു ത്തി.

പാസ്‌പോര്‍ട്ട് നിയന്ത്രണ നടപടിക്രമങ്ങള്‍ 9 സെക്കന്‍ഡിനുള്ളില്‍

പാസ്‌പോര്‍ട്ട് നിയന്ത്രണ നടപടിക്രമങ്ങള്‍ അഞ്ചുമുതല്‍ 9 സെക്കന്‍ഡിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം യാത്രക്കാരെ അനുവദി ക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഭാഗത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 2021വര്‍ഷത്തെ മുഹമ്മദ് ബിന്‍ റാശിദ് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് ഇന്നോവേഷന്റെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യക്കുള്ള അവാര്‍ഡ് ലഭിച്ചത് ഈ ബയോമെട്രിക് യാത്ര സിസ്റ്റത്തിനായിരുന്നു

ആദ്യഘട്ടത്തില്‍ വിശദാംശങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം
തടസ്സമില്ലാത്ത സ്മാര്‍ട്ട് യാത്ര സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യഘട്ടത്തില്‍ തങ്ങളുടെ വിശദാംശങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.യാത്രക്കാര്‍ എമിറേറ്റ്‌സ് ചെക്ക് -ഇന്‍ കൗണ്ടറില്‍ സമീപിച്ചു പാസ്‌പോര്‍ട്ട് വിവരങ്ങളും, അവിടെയുള്ള ബയോമെട്രിക് ക്യാമറയില്‍ മുഖവും, കണ്ണുകളും കാണിച്ചു രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ഇതിനുള്ള ആദ്യപടി. ഇത് ചെയ്യുന്നതോടുകൂടിയാണ് ഇതിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കുക. പിന്നീടുള്ള ഓരോ യാത്രയിലും പ്രത്യേകമായ മറ്റൊരു രജിസ്‌ട്രേഷന്‍ ഇതിനാവശ്യമില്ല. സ്മാര്‍ട്ട് ഗേറ്റ്, സ്മാര്‍ട്ട് ടണല്‍, ഇടങ്ങളിലെ ക്യാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലെ മുഖവും, യാത്രക്കാരന്റെ മുഖവും, കണ്ണും ഒന്നാണെന്ന് തിരിച്ചുറിഞ്ഞു അവിടെയുള്ള വാതിലുകള്‍ തുറക്കപ്പെടുന്നു. ബോര്‍ഡിങ് ഗേറ്റിലും, എമിരേറ്റ്‌സ് ഫസ്റ്റ് ക്ലാസ് ലോഞ്ചിലും ഇതേ പ്രക്രിയ തുടര്‍ന്ന് വിമാനത്തിലെ കയറും വരെ യാത്രകാര്‍ക്ക് തടസ്സ രഹിതമായ സേവനം ഇത് പ്രാധാന്യം ചെയ്യുന്നു. ഓരോ പോയിന്റ്‌ലൂടെയും കടന്നുപോകാന്‍ എടുത്ത സമയം യാത്രക്കാരന്റെ ചലനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.39-മത് ജൈടെക്‌സ് സാങ്കേതിക വാരത്തിലാണ് ദുബൈ ആദ്യമായി ടെക്‌നോളജി അവതരിപ്പിച്ചത്.

സെക്കന്‍ഡുകള്‍ക്കുള്ളില്‍ സേവനം
ദുബായ് എയര്‍പോര്‍ട്ടിലെ ഓരോ ചെക്കിങ് പോയിന്റിലെയും കാത്തിരിപ്പ് സമയം പരമാവധി കുറക്കാന്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നുവെന്ന് ജിഡിആര്‍എഫ്എ-ദുബായ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. മിനിറ്റുകള്‍ക്കൊപ്പമല്ല, സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമായി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉപയോക്താക്കള്‍ വകുപ്പിന് വളരെ പ്രധാനപ്പെട്ടവരാണ്, അവര്‍ സഞ്ചരിച്ച ഏറ്റവും മികച്ച വിമാനത്താവളം ദുബായ് വിമാനത്താവളമാണനെന്ന പ്രതിധ്വനി അവരില്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിക്കുന്നുവെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബായ് എയര്‍പോര്‍ട്ടിലുടെയുള്ള യാത്ര- സുഗമവും വേഗത്തിലും, സമ്മര്‍ദ്ദരഹിതവുമായിരിക്കണമെന്ന നിര്‍ബന്ധം ദുബായ്ക്ക് ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

യാത്രക്കാര്‍രെ സഹായിക്കാന്‍ ഗേറ്റുകളില്‍ സപ്പോര്‍ട്ട് സ്റ്റാഫുകള്‍

സ്മാര്‍ട്ട് ഗേറ്റുകളാണെങ്കിലും കടന്നുപോകുന്നവര്‍ ക്യാമറക്ക് മുന്നില്‍ എത്തുമ്പോള്‍ അവരുടെ മാസ്‌കുകള്‍, ഗ്ലാസുകള്‍, തൊപ്പികള്‍ എന്നിവ താഴ്ത്തി അതിലേക്ക് നോക്കണം.യാത്രക്കാരന്റെ ബയോമെട്രിക് ഡാറ്റ സ്‌കാന്‍ ചെയ്യുകയും ഗ്രീന്‍ സിഗ്‌നല്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഗേറ്റ് തുറക്കുപ്പെടുകയും യാത്രക്കാര്‍ക്ക് കടന്നുപോകുകയും ചെയ്യാം.

സ്മാര്‍ട്ട് ഗേറ്റ് യാത്രക്കാരനെ ഉടനടി തിരിച്ചറിഞ്ഞില്ലെങ്കില്‍, അവരോട് തിരിച്ചുപോയി വീണ്ടും ശ്രമിക്കുകാനുള്ള സന്ദേശം അവിടെ ദൃശ്യമാകും. സേവനം എങ്ങനെ ഉപയോഗിക്കണമെന്ന് യാത്രക്കാര്‍ക്ക് മനസ്സിലാക്കാന്‍ എല്ലാ ഗേറ്റുകള്‍ക്കും സമീപം സപ്പോര്‍ട്ട് സ്റ്റാഫുകള്‍ ഉണ്ടായിരിക്കുന്ന താണ്.സ്വദേശികള്‍,ജിസിസി പൗരന്മാര്‍,യുഎഇ വിസക്കാര്‍ എന്നിവര്‍ക്കെല്ലാം ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.