ദുബായ് : ഡിജിറ്റൽ യുഗത്തിൽ മത്സരിച്ചു മുന്നേറാൻ യുഎഇയിലെ എല്ലാ കമ്പനികളുടെയും പ്രവർത്തനങ്ങൾ എഐയുമായി സമന്വയിപ്പിക്കണമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ സഹമന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. ‘‘ദുബായ് എഐ വീക്കി’ന്റെ ഉദ്ഘാടന സെഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന നിർമിതബുദ്ധി വാരത്തിൽ ഇന്ത്യ ഉൾപ്പെടെ 100 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും വ്യവസായ പ്രമുഖരുമടക്കം പതിനായിരത്തിലേറെ പേർ പങ്കെടുക്കുന്നുണ്ട്.
എഐ ആയിരിക്കും ഭാവി ദുബായുടെ അടിത്തറയെന്ന് ഷെയ്ഖ് ഹംദാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ മേഖലകളിലും എഐവൽക്കരണത്തിലൂടെ സേവന, ജീവിത നിലവാരം മെച്ചപ്പെടുത്തി വരികയാണ് യുഎഇ. എഐ അധിഷ്ഠിത സേവനങ്ങൾ നൽകുന്ന 325 സ്ഥാപനങ്ങൾക്ക് യുഎഇ ഇതിനകം ‘എഐ സീൽ’ നൽകിയതായി മന്ത്രി വെളിപ്പെടുത്തി. ഇത്തരം സ്ഥാപനങ്ങളുടെ ശൃംഖലയിലൂടെ സേവനം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും. 230 കമ്പനികളിൽ എഐ ഓഫിസർമാരെ നിയമിച്ചാണ് രാജ്യത്തിന്റെ എഐ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നത്. ഇവരുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇതിനായി 17 എഐ കേന്ദ്രീകൃത ഡേറ്റാ സെന്ററുകളും സ്ഥാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോംപ്റ്റ് എൻജിനീയറിങ് രംഗത്ത് 10 ലക്ഷം പേരെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബായ് പ്രഖ്യാപിച്ച വൺ മില്യൻ പ്രോംപ്റ്റേഴ്സ് പദ്ധതിയിൽ റജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി സൂചിപ്പിച്ചു.
പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ സർക്കാർ ഓഫിസുകളിലും എഐ സേവനങ്ങൾ ഊർജിതമാക്കും. അവ വിലയിരുത്താൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ നഗരമായ ദുബായ് ആഗോള വിദഗ്ധരുമായി സഹകരിച്ചാണ് നിർമിത ബുദ്ധിയിൽ ഉയരങ്ങൾ കീഴടക്കുന്നത്. ഇതിനായി നടത്തുന്ന എഐ റിട്രീറ്റിൽ 150 സർക്കാർ ഉദ്യോഗസ്ഥരെയും ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധരും പങ്കെടുക്കും.
5 ദിവസം നീണ്ടുനിൽക്കുന്ന എഐ വാരത്തിൽ 15 രാജ്യങ്ങളിലെ180 വിദഗ്ധരും ആഗോള തലത്തിലെ 25ലേറെ പ്രമുഖ എഐ കമ്പനികളും പങ്കെടുക്കുന്നുണ്ട്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ സംഘടിപ്പിക്കുന്ന എഐ വാരം 25 വരെ തുടരും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.