അങ്കമാലി : ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽ നിന്ന് 56,50,000 രൂപ തട്ടിയെന്ന കേസിൽ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനിയെ (49) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാർത്തിക് ദുബായിലാണ് താമസം. വാട്സാപ് ചാറ്റിങ്ങിലൂടെയാണു കറുകുറ്റി സ്വദേശിയുമായി ബന്ധം സ്ഥാപിച്ചത്. കാർത്തിക് അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഓരോ തലവും കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു വാഗ്ദാനം.
തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചു. അതിനു കൃത്യമായി ലാഭവിഹിതം നൽകി. പല അക്കൗണ്ടുകൾ വഴിയാണു ലാഭമെന്ന പേരിൽ പണം നൽകിയത്. ഇതു പോലെ തട്ടിപ്പിന് ഇരയാകുന്നവർ നിക്ഷേപിക്കുന്ന തുകയാണ് ലാഭമെന്ന പേരിൽ നൽകുന്നത്.ലാഭം കിട്ടിയതോടെ തട്ടിപ്പല്ലെന്നു വിശ്വസിച്ച കറുകുറ്റി സ്വദേശി കൂടുതൽ തുക നിക്ഷേപിച്ചു. ആപ്പിലെ ഡിസ്പ്ലേയിൽ കാണിച്ച നിക്ഷേപത്തുകയും കോടികളുടെ ലാഭവും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പിൻവലിക്കുന്നതിനു ലക്ഷങ്ങൾ ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പു തിരിച്ചറിഞ്ഞത്. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബൈയിൽ 4 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.