Gulf

ദുബായ് അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും.

ദുബായിലെ അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കും

 

ദുബായ്  : പൊതു അവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും എമിഗ്രേഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ബുദ്ധിമുട്ടേണ്ടി വരില്ല.

ദുബായ് അല്‍ അവീറിലെ എമിഗ്രേഷന്‍ ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതോടെ പ്രവാസികളുടെ എമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ജോലി മാറുന്നവരും വീസ അവസാനിക്കുന്നവര്‍ക്കും പുതിയതായി വീസയ്ക്ക് അപേക്ഷിച്ചവര്‍ക്കും പൊതു അവധി ദിനങ്ങളും വാരാന്ത്യ അവധി ദിനങ്ങളും തടസ്സം സൃഷ്ടിക്കുന്നത് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ എല്ലാ ദിവസങ്ങളിലും എമിഗ്രേഷന്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

താമസ വീസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്നവര്‍ക്കും കുടിയേറ്റ ലംഘകര്‍ക്കും വീസ സംബന്ധമായ കേസുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്ന വിഭാഗമാണ് അല്‍ അവീറില്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ എത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ എല്ലാ വിധ വീസ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാണ് ഓഫീസ് എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

ദുബായ് ജാഫ്‌ലിയയിലുള്ള എമിഗ്രേഷന്‍ താമസ, കുടിയേറ്റ വകുപ്പ് ഓഫീസ് എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ വൈകീട്ട് 7.30 വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച മാത്രം രാവിലെ 7.30 മുതല്‍ 11.30 വരെയും പിന്നീട് ഉച്ച വിശ്രമത്തിനു ശേഷം വൈകീട്ട് 2.30 മുതല്‍ വൈകീട്ട് 7.30 വരേയും പ്രവര്‍ത്തിക്കും.

തുകൂടാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനില്‍ മൂന്നിലെ താമസ കൂടിയേറ്റ വകുപ്പിന്റെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും,

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.