ദുബായ് : 2024-ൽ ദുബായിൽ 1914 വ്യാജ വിദേശ പാസ്‌പോർട്ട് കേസുകളും 2025ന്റെ ആദ്യ പകുതിയിൽ മാത്രം 425 കേസുകളും കണ്ടെത്തിയതായി ഡോക്യുമെന്റ് എക്സാമിനേഷൻ വിഭാഗത്തിന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അൽ നജ്ജാർ അറിയിച്ചു.
ദുബായ് അറ്റോർണി ജനറൽ കൗൺസിലർ എസ്സം ഈസ അൽ ഹുമൈദാൻ നേതൃത്വം നൽകിയ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സംഘമാണ് ജിഡിആർഎഫ്എയുടെ കീഴിലുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ സന്ദർശിച്ചതിന് ശേഷമായിരുന്നു ഈ വെളിപ്പെടുത്തൽ.
താമസാനുമതി, ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയ എല്ലാ യാത്രാ രേഖകളും ഈ സെന്ററിൽ വിശദമായി പരിശോധിക്കുന്നു. ഐഎസ്ഒ സർട്ടിഫിക്കേഷനും രാജ്യാന്തര അംഗീകാരവുമുള്ള ഈ കേന്ദ്രം, ആധുനിക സാങ്കേതിക വിദ്യകളും നിർമിത ബുദ്ധിയിലും അധിഷ്ഠിതമായ സംവിധാനങ്ങളും ഉപയോഗിച്ചാണ് വ്യാജരേഖകൾ കണ്ടെത്തുന്നത്.
വ്യാജ രേഖകൾ തിരിച്ചറിഞ്ഞ യഥാർത്ഥ കേസുകളുടെയും പരിശോധനാ പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ സന്ദർശക സംഘത്തിന് വിശദീകരിച്ചു. പാസ്‌പോർട്ട് നിയന്ത്രണ ഉദ്യോഗസ്ഥർക്ക് വ്യാജ രേഖകളെ തിരിച്ചറിയാനുള്ള പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും തത്സമയ പരിശീലന പരിപാടികളും സെന്ററിൽ നടന്നുവരുന്നതായും അറിയിച്ചു.
“ഇത് ആധുനിക സാങ്കേതിക വിദ്യകളിലും മാനവശേഷി പരിശീലനത്തിലുമുള്ള നിക്ഷേപത്തിന്റെ ഫലമാണ്,” എന്ന് അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. സെന്ററിന്റെ കഴിവുകൾ പബ്ലിക് പ്രോസിക്യൂഷനുമായി അടുത്ത സഹകരണത്തിലൂടെയും ദുബായിലെ നീതിന്യായ, സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിലൂടെയും കൂടുതൽ ശക്തമാകുകയാണ്.
മുൻപ് നടന്ന പ്ലാസ്റ്റിക് സർജറിയെ തുടർന്ന് മുഖമുദ്രയിൽ മാറ്റം വന്ന യാത്രക്കാർക്ക് പാസ്‌പോർട്ട് ഫോട്ടോകൾ പുതുക്കേണ്ടതിന്റെ ആവശ്യകതയെയും സന്ദർശനത്തിൽ ചർച്ച ചെയ്തു.
“ഇത്തരം സന്ദർശനങ്ങൾ, സ്ഥാപനം നൂതനമാകാനും സംഘടനകളെ തമ്മിൽ കൂടുതൽ സഹകരിക്കാൻ പ്രേരിപ്പിക്കാനും സഹായിക്കുന്നു,” എന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. രേഖാ തട്ടിപ്പിനെതിരെ സംരക്ഷണം ഉറപ്പാക്കാനും ജുഡീഷ്യൽ സംവിധാനങ്ങൾക്ക് പിന്തുണ നൽകാനും സെന്ററിന്റെ പങ്ക് നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.