ദുബായ് : ഇന്ത്യൻ ക്ലാസിക്കൽ കലാരൂപങ്ങളെ ആകർഷകമായി അവതരിച്ച ‘വസന്തോത്സവം’ ദുബായിൽ ശ്രദ്ധേയമായി. ഇന്ത്യൻ കോൺസുലേറ്റിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ഈ സംഗീത-നൃത്ത ഉത്സവം ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക പൈതൃകത്തെയെല്ലാം ആഘോഷമായി മാറ്റി.
ഇന്ത്യൻ കോൺസുലേറ്റ് ഹെഡ് ഓഫ് ചാൻസറി & സാംസ്കാരിക വിഭാഗം കോൺസൽ ബിജേന്ദർ സിങ് ഉത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. യുഎഇയിലുടനീളമുള്ള ഇന്ത്യൻ സമൂഹം ഇന്ത്യൻ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഭാവിയിലെ കലാപരിപാടികൾക്കും കോൺസുലേറ്റിന്റെ നിറഞ്ഞ പിന്തുണ ഉറപ്പുനൽകി.
പരിപാടിയിൽ ദുബായ് പൊലീസിന്റെ മേജർ ഒമർ അൽ മർസൂഖിയും, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും വിശിഷ്ടാതിഥികളായി പങ്കെടുത്തു.
പ്രമുഖ കലാപരിപാടികളായി:
‘വസന്തോത്സവം’ ഇന്ത്യൻ സംസ്‌കാരത്തെ ഗവേഷണാത്മകവും ആസ്വാദ്യപരവുമായ രീതിയിൽ ദൃശ്യവൽക്കരിച്ച പരിപാടിയായിരുന്നു. ഇന്ത്യ-യുഎഇ സാംസ്കാരിക ബന്ധങ്ങൾ പുതുക്കാനും, പ്രബലമാക്കാനും ഈ വേദി സംഭാവനചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.