Breaking News

ദുബായിൽ പുതിയ പ്രീമിയം പാർക്കിങ് താരിഫ് നയം; മാർച്ച് മുതൽ പ്രാബല്യത്തിൽ

ദുബായ് : അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്‌സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും മണിക്കൂറിന് 6 ദിർഹം ആയിരിക്കുമെന്നും. മറ്റ് എല്ലാ പൊതു പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾക്കും മണിക്കൂറിന് 4 ദിർഹം ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതടക്കം പാർക്കിങ് നിരക്കുകളില്‍ വന്ന മാറ്റങ്ങൾ വിശദമായി അറിയാം. 
മെട്രോ , ബസ് സ്റ്റേഷനുകൾ,  സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റുകൾ, പ്രധാന ഷോപ്പിങ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയ പൊതുഗതാഗത കേന്ദ്രങ്ങൾ ഉൾപ്പെടെ ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങളിലേയ്ക്ക് ഡ്രൈവർമാർക്ക് സൗകര്യപ്രദമായ പ്രവേശനം നൽകുന്നതിന് പ്രീമിയം പാർക്കിങ് സ്ഥലങ്ങളായി മാറ്റും. ഈ സോണുകൾ പാർക്കിൻ വെബ്‌സൈറ്റ്, പാർക്കിൻ മൊബൈൽ ആപ്പ് വഴിയും സമൂഹ മാധ്യമം വഴിയും കൂടുതൽ വ്യക്തമാക്കും. സൂചനാ ബോർഡുകളും താരിഫ് വിശദാംശങ്ങളും പ്രദർശിപ്പിച്ച് വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യും.
പ്രീമിയം പാർക്കിങ് ഏരിയകൾ 
ഒരു മണിക്കൂറിന് 6 ദിർഹം എന്ന നിരക്കിൽ ഒരു മെട്രോ സ്റ്റേഷന്റെ 500 മീറ്ററിനുള്ളിൽ, തിരക്കേറിയ സമയങ്ങളിൽ പാർക്കിങ്ങിന് പ്രയാസമനുഭവപ്പെടുന്ന താമസ സ്ഥലങ്ങൾ എന്നിവ കൂടാതെ, മാർക്കറ്റുകളും വാണിജ്യ പ്രവർത്തന മേഖലകളുമുള്ള സ്ഥലങ്ങളിലാണ് ആറ് ദിർഹം നിരക്ക് ഏർപ്പെടുത്തുക. 
പ്രീമിയം പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ മൂന്ന് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തത്: ഒന്നാമതായി, ഒരു മെട്രോ സ്റ്റേഷന്റെ 500 മീറ്ററിനുള്ളിലെ പ്രദേശത്തേയ്ക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം; രണ്ടാമതായി, തിരക്കേറിയ സമയങ്ങളിൽ ഉയർന്ന പാർക്കിങ് സ്ഥലങ്ങൾ; മൂന്നാമത്തേത്, മാർക്കറ്റുകളും വാണിജ്യ പ്രവർത്തന മേഖലകളും പോലെയുള്ള സാന്ദ്രതയും തിരക്കും. പ്രീമിയം പാർക്കിങ് സ്ഥലങ്ങളിൽ ഉൾപ്പെടുന്നത് ദെയ്‌റ, ബർ ദുബായ്, ഡൗൺടൗൺ ദുബായ്, ബിസിനസ് ബേ, ജുമൈറ, അൽ വാസൽ റോഡ്, മറ്റ് സ്ഥലങ്ങളിലെ വാണിജ്യ മേഖലകളായിരിക്കും. നഗരത്തിലുടനീളം ഗതാഗതത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലും വലിയ പരിപാടികൾ (കോൺഫറൻസുകൾ, എക്സിബിഷനുകൾ, ഉത്സവങ്ങൾ, സംഗീത കച്ചേരികൾ പോലുള്ളവ) നടക്കുമ്പോഴും. താരിഫുകളും ബാധകമായ സോണുകളും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ  പാർക്കിൻ പിന്നീട് പ്രഖ്യാപിക്കും.
2025 ഫെബ്രുവരിയിൽ ആരംഭിക്കുന്ന പ്രധാന പരിപാടികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിന് ചുറ്റും പുതിയ നിരക്ക് ആരംഭിക്കുമെന്ന് ആർടിഎ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇവന്റ് സോണുകൾക്ക് സമീപമുള്ള പൊതു പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾക്ക് പാർക്കിങ് നിരക്ക് മണിക്കൂറിന് 25 ദിർഹം ആയിരിക്കും. ഇവന്റ് സമയത്ത് ഈ സോണുകൾ വ്യക്തമായി അടയാളപ്പെടുത്തും, താരിഫ് വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കുകയും പാർക്കിൻ വെബ്‌സൈറ്റിൽ പാർക്കിൻ മൊബൈൽ ആപ്പ് വഴിയും സോഷ്യൽ മീഡിയ ചാനലുകൾ വഴിയും ഇത് മനസിലാക്കാം. 2023 ഡിസംബറിൽ ആരംഭിച്ച പാർക്കിന്‍ ദുബായിൽ എല്ലായിടത്തുമായി 200,000-ത്തിലേറെ പണമടച്ചുള്ള പാർക്കിങ് സ്‌പെയ്‌സുകൾ നിയന്ത്രിക്കുന്നതിന് (ആർടിഎ) യുമായി 49 വർഷത്തെ കരാറുണ്ട്. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.