ദുബായ് : വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തൺ ഓട്ടം നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് വിവിധ സ്ട്രാറ്റജിക് പാർട്ണർമാരുടെ സഹകരണത്തോടെ മാരത്തൺ സംഘടിച്ചത്. ദുബായ് സ്പോർട്ട് കൗൺസിൽ, തഖ്‌തീർ അവാർഡ്, ആസ്റ്റർ ഹോസ്പിറ്റൽ, Emcan തുടങ്ങിയവരുടെ പിന്തുണയോട, മുഹൈസിനയിൽ നടന്ന പരിപാടിയിൽ ആയിരത്തിലധികം തൊഴിലാളികൾ പങ്കെടുത്തു
ദുബായ് ഫിറ്റ്നസ് 30×30 ചലഞ്ചിന്റെയും ആറാമത് ലേബർ സ്പോർട്സ് ടൂർണമെന്റിന്റെയും ഭാഗം കൂടിയായിരുന്നു ഇവന്റ്. പരിപാടിയിൽ ദുബായ് ജി ഡി ആർ എഫ് എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും മറ്റു ദുബായിലെ ഉന്നത ഉദ്യോഗസ്ഥരും മാരത്തണിൽ പങ്കെടുത്തത് തൊഴിലാളികൾക്കിടയിൽ ആവേശമായി.
തിരക്കേറിയ നഗരത്തിൽ ആരോഗ്യത്തിനും ശാരീരിക ക്ഷമതക്കും മുൻഗണന നൽകാനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള പരിപാടിയെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. വിജയികളായ തൊഴിലാളികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.