Kerala

ദുബായില്‍ ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തം ; 20 ലക്ഷം തട്ടിയെടുത്ത കോണ്‍ഗ്രസ് പ്രവാസി നേതാവിനെതിരെ നടപടിയില്ല

കാക്കനാട് സ്വദേശിയുടെ പരാതിയില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് ചാവക്കാട് അഞ്ച ങ്ങാടി മാലൂര്‍ക്കായില്‍ ബാലന്‍ പവിക്കെതിരെ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് പൊലീസ് കഴിഞ്ഞ ജൂലൈയിലാണ് കേസെടുത്തത്. കാക്കനാട് ചീഫ് ജുഡീഷ്ല്‍ മജിസ്‌ട്രേട്ട് കോ ടതിയുടെ നിര്‍ദേശ പ്രകാരമാണ് ബാലന്‍ പവിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസെ ടുത്തതെങ്കിലും പിന്നീട് നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരന്‍

കൊച്ചി: ദുബായിലെ ഹോട്ടല്‍ ബിസിനസില്‍ പാര്‍ട്‌നര്‍ഷിപ്പ് വാ ഗ്ദാനം ചെയ്തു പ്രവാസിമലയാളി 20 ലക്ഷം രൂപ തട്ടിയെടുത്ത കേ സില്‍ അന്വേഷണം ഇഴയുന്നു. കാക്കനാട് സ്വദേശിയുടെ പരാതി യി ല്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് ചാവക്കാട് അഞ്ചങ്ങാടി മാലൂര്‍ക്കായില്‍ ബാലന്‍ പവിക്കെതിരെ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് പൊലീസ് കഴിഞ്ഞ ജൂലൈയിലാണ് കേസെടുത്തത്. കാക്കനാട് ചീഫ് ജു ഡീഷ്ല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശ പ്രകാരമാ ണ് ബാലന്‍ പവിക്കെതിരെ വിശ്വാസ വ ഞ്ചനയ്ക്ക് കേസെടുത്തതെ ങ്കിലും പിന്നീട് നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരന്‍.

ഹോട്ടല്‍ ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പും, വിസയും, ലാഭവിഹിതവും കൊടുക്കാമെന്നു പറഞ്ഞു പ ണം വാങ്ങിയിട്ടും വാഗ്ദാനം നടപ്പാക്കിയില്ലെന്നാണ് പ്രവാസിക്കെതി രായ കേസ്. ദുബായിലെ കൊ ച്ചിന്‍ സിഗ്നേച്ചര്‍ റസ്റ്റോറന്റ് ഏറ്റെടുക്കുക യാണെന്നും ഇതില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞാണു ബാങ്ക് വഴിയും നേരിട്ടുമായി 20 ലക്ഷം രൂപ ബാലന്‍ പവി കൈപ്പറ്റിയത്. കാക്കനാട് സ്വദേശിയില്‍ നി ന്ന് 2019 ജൂണിലാണ് പലപ്പോഴായി ഇയാള്‍ 20 ലക്ഷത്തോളം രൂപ വാങ്ങിയത്.

 പ്രവാസികളുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ് തൃശൂര്‍ ജില്ലാ പ്രസിഡന്റും, പാ ര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമാണ് ബാലന്‍ പവി. പണം വാങ്ങിയ പ്രവാസി പിന്നീട് ഹോട്ടലില്‍ പ ങ്കാളിത്തമോ, വിസയോ, ലാഭവിഹിതമോ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പാണെന്ന് മ നസ്സിലായപ്പോള്‍ കൊടുത്ത പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തെ പലതവണ ബ ന്ധപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.

ഇതേ റെസ്റ്റോറന്റില്‍ പാര്‍ട്ണര്‍ഷ് വാഗാദാനം ചെയ്തു മറ്റു പലരില്‍ നിന്നും ഇദ്ദേഹം ലക്ഷങ്ങള്‍ കൈപ്പട്ടിയിട്ടുള്ളതായും ആരോപണമുണ്ട്. കെപിസിസി സെക്രട്ടറിമാരി ല്‍ ചിലരും ബിസിനസ്സില്‍, ബാലന്‍ പവിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന കോ ണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളില്‍ പലരെയും വിവരം ധരിപ്പിക്കുകയും പരാതികള്‍ അയക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

         

പാര്‍ട്‌നര്‍ഷിപ്പ് വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത പ്രവാസി വ്യവസായിയുടെ മൂന്‍കൂര്‍ ജാമ്യപേ ക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനുശേ ഷവും ഇയാാള്‍ നാട്ടിലെത്തി കേസ് ഒഴിവാക്കാനും പരാതി പിന്‍വലിപ്പിക്കാനും ശ്രമിച്ചിരുന്നു. ഗള്‍ ഫ്രാജ്യങ്ങളില്‍, പ്രത്യേകിച്ച്, ദുബായ് പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണ്.

ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് വായ്പകള്‍ ഏര്‍പ്പാടാക്കി നല്‍കുന്ന വ രാണ് തട്ടിപ്പിനിരയാകുന്നവരില്‍ ഏറെയും. വിസയും ജോലിയും വാഗ്ദാനം ചെയ്തു പണം തട്ടു ന്നവ രും സജീവമാണ്. തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നവര്‍ ഗത്യന്തരമില്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിയ മനടപടികള്‍ക്ക് വിധേയരാകുകയോ പണം നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു പോരുകയോ ചെയ്യേ ണ്ടിവരും. തട്ടിപ്പു സംഘങ്ങള്‍ പല കൂട്ടായ്കമകളുടെ മറവിലും ചാരിറ്റി സംഘടനകളുടെ പേരുകളി ലും, നേതാക്കന്മാരുടെ ബിനാമികളായുമാണ് പ്രവര്‍ത്തിക്കുന്നത്.

ഹോട്ടലിന്റെ ആദ്യത്തെ പേര് കൊച്ചിന്‍ സിഗ്‌നേച്ചര്‍ ;
പിന്നീട് അറബിക് രഹസ്യമായി വില്‍പ്പന നടത്തി
കൊച്ചി : പരാതിക്കാരനെ കബളിപ്പിച്ച് 2019ല്‍ പണം തട്ടിയെടുത്ത പ്രവാസി വ്യ വസായിയുടെ ദുബാ യിലെ ഹോട്ടലിന്റെ ആദ്യത്തെ പേര് കൊച്ചിന്‍ സിഗ്‌ നേ ച്ചര്‍. എന്നാല്‍ 2023 തുടക്കത്തില്‍ ഇതേ ഹോ ട്ടല്‍ ദുബായിലെ അല്‍ സാജ്  ഗ്രൂ പ്പിന് രഹസ്യമായി വില്‍പ്പന നടത്തി. 2017 ല്‍ ദുബാ യി ല്‍ വച്ചാണ് കോണ്‍ഗ്ര സിലും പോഷക സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ ചാവക്കാട് സ്വ ദേശിയും പ്രവാസി വ്യവസായിയുമായ ബാലന്‍ പവിത്ര നെ പരാതിക്കാരന്‍ പ രിചയപ്പെടുന്നത്.

ദുബായില്‍ കൊച്ചിന്‍ സിഗ്‌നേച്ചര്‍ ഹോട്ടല്‍ വാങ്ങിയെന്നും വിസയും പാര്‍ ട്ണര്‍ഷിപ്പും നല്‍കാമെ ന്നും വാഗ്ദാനം നല്‍കിയാണ് 20 ലക്ഷത്തോളം രൂപ പവിത്രന്‍ പരാതിക്കാര നില്‍ നിന്നും വാങ്ങിയത്. 2019 തുടക്കത്തില്‍ ഹോട്ടല്‍ വാങ്ങി ഇയാളുടെ പേ രില്‍ രജിസ്ട്രഷനും ചെയ്തിരുന്നു. ഇതേകാലയ ളവില്‍ ജൂണ്‍,ജൂലൈ മാസങ്ങളിലായി ബാലന്‍ പ വിത്രന് തുക നല്‍കിയ ത്. പിന്നീട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പാര്‍ട്ണര്‍ഷിപ്പോ വിസയോ ലാഭ വിഹിതമോ നല്‍കാതെ പരാതിക്കാര നെ വഞ്ചിക്കുകയായിരുന്നു.

ദുബായിലെ ഹോട്ടല്‍ ബിസിനസില്‍ പാര്‍ട്‌നര്‍ഷിപ്പ് വാഗ്ദാനം മറ്റു പലരില്‍ നിന്നും ഈ സ്ഥാപന ത്തിന്റെ പേരില്‍ ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. ഇവരെ ആരേയും എനിക്കദ്ദേഹം എനിക്ക് പരിച യപ്പെടുത്തി തന്നിട്ടുമില്ല. പെരിന്തല്‍മണ്ണ സ്വദേശിയും കെ.പി.സി.സി സെക്രട്ടറിയുമായ ഹോട്ടല്‍ ബിസിനസില്‍ ബാബുരാജും പങ്കാളിയാണ്. പലതവണ പൊലീസ് സ്റ്റേഷനില്‍ പവിത്രനു വേണ്ടി ചര്‍ച്ചക്ക് വന്നതും ബാബുരാജായിരുന്നു. കുടുംബബാധ്യതകള്‍ ഉള്ളതുകൊണ്ട് നിക്ഷേപിച്ച തുക യില്‍ കുറച്ച് തുക പരാതിക്കാരന്‍ തിരികെ ചോദിച്ചിരുന്നു. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെടുക യും മോശമായും ഭീഷണി സ്വരത്തിലും പരാതിക്കാരനോട് സംസാരിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസ് പ്രവാസി നേതാവും വ്യവസായിയുമായ ബാലന്‍ പവിക്കെതിരെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത
ദുബായിലെ കൊച്ചിന്‍ സിഗ്‌നേച്ചര്‍ ഹോട്ടല്‍

 

കോണ്‍ഗ്രസ് പ്രവാസി നേതാവും വ്യവസായിയുമായ ബാലന്‍ പവിക്കെതിരെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

 

 

ദുബായിലെ അല്‍ സാജ് (Al Saaj)ഗ്രൂപ്പിന് വില്‍പ്പന നടത്തിയ കൊച്ചിന്‍ സിഗ്‌നേച്ചര്‍ ഹോട്ടല്‍
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.