ദുബായ്: താലിബാനുമായി നിർണായക നയതന്ത്ര ചർച്ച നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ഇന്നലെ ദുബായിലായിരുന്നു കൂടിക്കാഴ്ച്ച. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണെന്ന പ്രത്യേകയും ഉണ്ട്. ഇരു രാജ്യങ്ങളുടെയും കൂടിക്കാഴ്ച്ചയിൽ സുപ്രധാന വിഷയങ്ങൾ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ചർച്ചയിൽ ധാരണയായി. എണ്ണൂറോളം അഫ്ഗാൻ അഭയാർത്ഥികളെ പാകിസ്താൻ തടവിലാക്കിയെന്ന വാർത്തകൾ വന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു കൂടിക്കാഴ്ച.
അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്കി. അഫ്ഗാനുള്ള മാനുഷിക സഹകരണം തുടരും.
അഫ്ഗാനുമായി ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ സഹകരിക്കും. ആരോഗ്യ സംരക്ഷണ മേഖലയിലെ സഹായത്തിന് മുൻഗണന നൽകും, മരുന്നുകളുടെ വിതരണം, അഭയാർത്ഥികളുടെ പുനരധിവാസം എന്നിവയും ഇതിൽ ഉൾപ്പെടും. 50,000 മെട്രിക് ടൺ ഗോതമ്പ്, 300 ടൺ മരുന്നുകൾ, 27 ടൺ ഭൂകമ്പ ദുരിതാശ്വാസ സഹായം, 40,000 ലിറ്റർ കീടനാശിനികൾ, 100 ദശലക്ഷം പോളിയോ വാക്സിനുകൾ, 1.5 ദശലക്ഷം കൊവിഡ് വാക്സിൻ, മയക്കുമരുന്ന് ഡി അഡിക്ഷൻ പ്രോഗ്രാമിനുള്ള സുരക്ഷാ കിറ്റുകൾ, 500 യൂണിറ്റ് ശീതകാല വസ്ത്രങ്ങൾ, 1.2 ടൺ സ്റ്റേഷനറി കിറ്റുകളും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ അഫ്ഗാന്‍ നൽകി വരുന്നുണ്ട്. അത് തുടരുമെന്നും ഇന്ത്യ അഫ്ഗാനിസ്ഥാന് ഉറപ്പ് നൽകി.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനും, അഫ്ഗാനെ അകമഴിഞ്ഞ് സഹായിക്കുന്നതിനും അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, അഫ്ഗാൻ മേഖലയിലെ സുരക്ഷാസ്ഥിതിയിൽ ഇന്ത്യ ആശങ്കയും അറിയിച്ചു. ഇറാനിൽ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിന്റെ കാര്യത്തിലും നിർണായക ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ, വ്യാപാര ഇടപാടുകൾക്കായി ഇറാനിലെ ചാബഹാർ തുറമുഖം കൂടുതലായി ഉപയോഗപ്പെടുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. അഫ്ഗാനിസ്ഥാനെ വരുതിയിലാക്കാൻ ചൈനയുടെ ഇടപെടലുകളും നടക്കുന്നുണ്ട്. അഫ്ഗാനിലെ പ്രകൃതിവിഭവങ്ങളെ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം. 2023 സെപ്റ്റംബറിൽ ചൈന തങ്ങളുടെ അംബാസഡറെ കാബൂളിലേക്ക് അയച്ചിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.