ദുബായിലെ വ്യാപാര തർക്കങ്ങളിൽ 80 ശതമാനവും ഒത്തുതീർപ്പിലൂടെ പരിഹരിച്ചു;

ദുബായ്: എമിറേറ്റിൽ വ്യാപാര, വാണിജ്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ 80 ശതമാനവും കോടതി ക്ക് പുറത്തു നടന്ന ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരിഹരിച്ചു. ഒരു കേസ് പരിഹരിക്കാൻ വേണ്ടിവന്നത് ശരാശരി 13 ദിവസം മാത്രം. ദുബായ് കോടതിയാണ് ആറു മാസത്തിനിടെ ഒത്തുതീർപ്പിലൂടെ പരിഹരിച്ച കേസു കളുടെ എണ്ണം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
ജനുവരി മുതൽ ജൂൺ വരെ 1,239 കേസുകളാണ് ദുബായ് കോടതിയുടെ അ​മി​ക്ക​ബ്​​ൾ ഡി​സ്പ്യൂ​ട്ട്​ റ​സ​ല്യൂ​ഷ​ൻ സെ​ന്‍റ​ർ പരിഹരിച്ചത്. ഇതു വഴി 2002 കോടി ദിർഹത്തിന്റെ സെറ്റിൽമെന്റുകളാണ് നടന്നത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ ലഭിച്ച അപേക്ഷകളിൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

വാണിജ്യ രംഗത്തെ തർക്കങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമമായ മാർഗമെന്ന നിലയിൽ ബദൽ വ്യവഹാര രീതികൾ അവലംബിച്ചതാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതെന്ന് ദുബൈയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോർട്ടുകളുടെ തലവൻ ജഡ്ജ് ഖാലിദ് അൽ ഹൊസാനി പറഞ്ഞു.
വാണിജ്യ മേഖലയിലെ തർക്ക പരിഹാരത്തിലെ വിജയം ആകർഷകവും മത്സരാധിഷ്ഠിതവുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പിന്തുണ നൽകുകയും ബിസിനസ് സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരത്തിലുള്ള നിയമ സേവനങ്ങൾ നൽകാനുള്ള ദുബൈയുടെ പ്രതിബദ്ധതയെ ശ ക്തിപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.