ജുമൈറ വില്ലേജിലെ വില്ലയില്‍ കയറിയ സംഘമാണ് താമസക്കാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്.
ദുബായ് രണ്ട് വര്‍ഷം മുമ്പ് അറേബ്യന്‍ റാഞ്ചസ് വില്ലയില്‍ നടന്ന മോഷണം ക്രൂരമായ ഇരട്ട കൊലപാതകത്തില്‍ കലാശിക്കുകയും കുറ്റവാളിക്ക് വധശിക്ഷ ലഭിക്കുകയും ചെയത വാര്‍ത്ത പുറത്തു വന്നിട്ട് അധികനാളായില്ല.
ഇപ്പോള്‍ മറ്റൊരു മോഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. ദുബായിലെ ആഡംബര വില്ലകള്‍ ഉള്ള ജുമൈറ വില്ലേജിലെ ഒരു വില്ലയിലാണ് ആയുധ ധാരികളായ ഒരു സംഘം വിലപ്പിടിപ്പുള്ള ആഭരണങ്ങളും കറസിയും കവര്‍ന്ന സംഭവം ഉണ്ടായത്.
12 ലക്ഷം ദിര്‍ഹം വിലയുള്ള രത്‌നാഭരണങ്ങളും കറന്‍സി നോട്ടുകളും വാച്ചുകളും കവര്‍ന്ന സാമഗ്രികളില്‍ പെടും.
നാലര ലക്ഷത്തിന്റെ കറന്‍സിയും 3,48,000 ദിര്‍ഹത്തിന്റെ വാച്ചുകളും നാലു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന വജ്രമോതിരങ്ങളും കവര്‍ച്ച് ചെയ്തു.
വീട്ടുടമസ്ഥരെ കെട്ടിയിട്ട് ആയുധം കാണിച്ച് ഭയപ്പെടുത്തിയ ശേഷമാണ് ഇവര്‍ മോഷണം നടത്തിയത്. വീടിന്റെ മുകളിലത്തെ നിലയില്‍ ബാല്‍ക്കണി വഴിയാണ് ഇവര്‍ അകത്തുകടന്നത്.
വില്ല ഉടമയുടെ പരാതിയില്‍ ഉടനെ തന്നെ അന്വേഷണം നടത്തിയ ദുബായി പോലീസ് മോഷ്ടാക്കളെ ദുബായ്, ഷാര്‍ജ എന്നീ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
ഒരാള്‍ അല്‍ തവാറില്‍ നിന്നും പോലീസിന്റെ പിടിയിലായി. ഇനിയും അവശേഷിക്കുന്ന രണ്ട് പേര്‍ കൂടി പോലീസിന്റെ വലയിലാകാനുണ്ട്.
ഇവരില്‍ നിന്ന് ആഭരണങ്ങളും വാച്ചുകളും തിരികെ ഉടമയ്ക്ക് നല്‍കി. നാലര ലക്ഷം ദിര്‍ഹത്തിന്റെ കറന്‍സിയാണ് ഇവരില്‍ നിന്നും ഇനി ലഭിക്കാനുള്ളത്.
കുടുംബാഗംങ്ങളെ കെട്ടിയിട്ട ശേഷം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള സാമഗ്രികള്‍ കൈക്കലാക്കുകയുമായിരുന്നു. രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ എത്തിയ മോഷ്ടാക്കളില്‍ മൂന്നു പേരെ പോലീസ് പിടികൂടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.