ദുബായ് : 2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.2,050 കോടി ദിർഹം ചെലവുള്ള പദ്ധതിയുടെ നിർമാണം അടുത്ത ഏപ്രിലിൽ ആരംഭിക്കും. പദ്ധതി പൂർത്തിയാക്കുന്നതോടെ റെഡ്, ഗ്രീൻ ലൈനുകളെ ബന്ധിപ്പിച്ച് ദുബായിയുടെ കൂടുതൽ മേഖലകളിലേക്കു സർവീസ് എത്തും.
ജദ്ദാഫിൽ ഗ്രീൻ ലൈനുമായി ചേരുന്ന അൽ ഖോർ ആയിരിക്കും ബ്ലൂ ലൈനിലെ ആദ്യ സ്റ്റേഷൻ. ഇത് ബ്ലൂ, ഗ്രീൻ ലൈനുകളുടെ ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. അവിടെ നിന്ന് ഇന്റർനാഷനൽ സിറ്റി 2, 3, ദുബായ് സിലിക്കൺ ഒയാസിസ് വഴി ദുബായ് അക്കാദമിക് സിറ്റിയിൽ അവസാനിക്കും. 21 കിലോമീറ്ററിനിടെ 10 സ്റ്റേഷനുകളുണ്ടാകും. റെഡ് ലൈനുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷൻ റാഷിദിയയിലെ സെന്റർ പോയിന്റാണ്. അവിടെ നിന്ന് മിർദിഫ്, അൽ വർഖ എന്നിവ പിന്നിട്ട് ഇന്റർനാഷനൽ സിറ്റി ഒന്നിൽ എത്തും. 9 കിലോമീറ്ററിൽ 4 സ്റ്റേഷനുകളുണ്ട്.
ബ്ലൂ ലൈനിൽ നിക്ഷേപിക്കുന്ന ഓരോ ദിർഹത്തിനും 2040നകം 2.6 ദിർഹം എന്ന കണക്കിൽ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക നേട്ടമാണ് തിരികെ പ്രതീക്ഷിക്കുന്നത്. സമയം, ഇന്ധന ഉപയോഗം, അപകടം, കാർബൺ പുറന്തള്ളൽ എന്നിവ കുറയ്ക്കുന്നതിലൂടെ 5,650 കോടി ദിർഹത്തിന്റെ നേട്ടമുണ്ടാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.