കിഴക്കമ്പലത്തെ ട്വന്റി-20 പ്രവര്ത്തകന് ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കളായ സിപിഎം പ്രവര്‍ത്തകര്‍ക്കു ജാമ്യം. പട്ടിമറ്റം ചേലക്കുളം സ്വദേശികളായ സൈ നുദ്ദീന്‍, അബ്ദുല്‍ റഹ്മാന്, ബഷീര്‍, അസീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി-20 പ്രവര്ത്തകന് ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കു ജാമ്യം. പട്ടിമറ്റം ചേലക്കുളം സ്വദേശിക ളായ സൈനുദ്ദീന്‍, അബ്ദുല്‍ റഹ്മാ ന്, ബഷീര്‍, അസീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ കിഴക്കമ്പലം പ ഞ്ചായത്തില്‍ പ്രവേശിക്കുന്നതു ഹൈക്കോടതി വിലക്കി.
ഫെബ്രുവരി 12-ന് ട്വന്റി-20 ആഹ്വാനം ചെയ്ത വിളക്കണയ്ക്കല്‍ സമരത്തിനിടെയാണ് ദീപുവിന് മര്‍ദനമേറ്റ ത്. ഗുരുതരമായി പരിക്കേറ്റ ദീപു ചികിത്സയിലിരിക്കെ പിന്നീട് മരിച്ചു. ട്വന്റി-20 സംഘടനയില്‍ പ്രവര്‍ത്തി ച്ചതിന്റെ വിരോധവും വിളക്കണയ്ക്കല്‍ സമരത്തിന് ജനങ്ങളെ സംഘടിപ്പിച്ചതിന്റെ വൈരാഗ്യവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യം വിശദീകരിച്ച് പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ദീപുവിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പാറപ്പുറം കോളനി ഭാഗത്ത് കാത്തു നിന്നത്. സൈനുദ്ദീന്‍ കഴുത്തില്‍ കുത്തിപ്പിടിച്ചപ്പോള്‍ നിലത്തുവീണ ദീപുവിനെ മറ്റു പ്രതികള്‍ ചവിട്ടിയും മറ്റും ദേഹോപദ്രവം ഏല്‍പ്പിച്ചു കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. നാലു പ്രതികള്‍ക്കെതി രേയും കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി, പിവി ശ്രീനിജന് എംഎല്‍എയും സിപിഎമ്മും ചേര് ന്ന് അട്ടിമറിക്കുന്നതിനെതിരെ അന്ന് ട്വന്റി-20 സമരം നടത്തിയരുന്നു. രാത്രി ഏഴിന് വിളക്കുകള്‍ അണ ച്ചു കൊണ്ടായിരുന്നു സമരം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.