ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സാബു എം ജേക്കബ്. പ്രൊഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നെന്നും ശ്രീനിജന്‍ എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതിയെന്നും ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ആരോപിച്ചു
കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സാബു എം ജേക്ക ബ്. പ്രൊഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നെന്നും ശ്രീനിജന്‍ എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതിയെന്നും ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ആരോപിച്ചു. പുറത്തേക്ക് യാതൊരു പരിക്കും ഏല്‍ക്കാതെ ആന്തരികമായ ക്ഷതമേല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് നടത്തിയത്. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.
ശ്രീനിജന്‍ എംഎല്‍എയാണ് കൊലപാതകത്തിന് ഗൂഡാലോചന നടത്തിയത്. അക്രമി സംഘം കൃത്യം നടത്തുന്നതിന് മുമ്പും ശേഷവും ശ്രീനിജന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വളരെ ആസൂത്രിത മായി നടത്തിയ കൊലപാതകമാണിത്. ട്വന്റി ട്വന്റി പ്രസ്ഥാനം തുടങ്ങിയിട്ട് ഏതാണ്ട് പത്ത് വര്‍ഷം പിന്നി ടുകയാണ്. ഞങ്ങള്‍ അക്രമ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു. ഈ പത്ത് വര്‍ഷക്കാലത്തിനുള്ളില്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ മറ്റൊരു രാഷ്ട്രീയക്കാരനെ ആക്രമിച്ചിട്ടില്ല.
ദീപുവിന്റേത് യാദൃശ്ചിക അപകട മരണമല്ല. കൊലപാതകം വളരെ ആസൂത്രിതമായി, പ്രൊഫഷണലാ യിട്ടാണ് നടപ്പാക്കിയത്. അദ്ദേഹത്തിന് ബാഹ്യമായിട്ട് ഒരു പരി ക്കുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ന്തരികമായി ഇടിച്ച് ചവിട്ടി പരിക്കേല്‍പ്പിച്ചു. ആസൂത്രിതമായി ഒരു അഭിഭാഷകന്റെയും രാഷ്ട്രീയ നേതാ വിന്റെയും കുരുട്ടു ബുദ്ധി യില്‍ ചെയ്ത പ്രവൃത്തിയായാണിതെന്ന് മനസ്സിലാക്കേണ്ടത്. ക്രൂരമായി മര്‍ദിച്ച ശേഷം ആശുപത്രിയില്‍ പോയാല്‍ വീട്ടുകാരെ വെച്ചേക്കില്ല എന്ന് ദീപുവിനെ ഭീഷണിപ്പെ ടുത്തി. ഭയ പ്പെട്ട അദ്ദേഹം വീട്ടിലേക്ക് പോയി. പിറ്റേദിവസം അവര്‍ വീടിനു മുന്നില്‍ കാവല്‍ നിന്നു. ബക്കറ്റ് പിരിവിന് പോയതാണെന്നാണ് പറഞ്ഞത്. പക്ഷെ വീണ്ടും ഭീഷണിപ്പെടുത്താനാണ് അവിടേക്ക് പോയത്. പുറത്തി റങ്ങിയാല്‍ കുടുംബം ബാക്കി വെച്ചേക്കില്ല എന്ന് പറയാനായിട്ടാണ് പോയതെന്നും സാബു ജേക്കബ് ആ രോപിച്ചു.
പഞ്ചായത്ത് ഇലക്ട്രിസിറ്റി ബോര്‍ഡ്, പൊലീസ് വകുപ്പ് തുടങ്ങി എല്ലായിടത്തും എംഎല്‍എ തങ്ങളുടെ ആളുകളെ വിളിച്ച് നിര്‍ദേശങ്ങള്‍ കൊടുക്കുകയാണ്. ആരെങ്കിലും നിര്‍ദേശം അനുസരിക്കുന്നില്ലെങ്കില്‍ അവരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയാണ്. ഇത് ഏത് ഉദ്യോഗസ്ഥനോട് ചോദിച്ചാലും പരസ്യമായിട്ട് പറ യില്ല. കാരണം അവര്‍ക്കും ഭയമുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.