Business

ദി ഡിസ്‌കൗണ്ട്  –  കേരളീയ ബ്രാന്‍ഡുകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ വില്‍പ്പനയൊരുക്കാന്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം

കേരളത്തിന്റെ പ്രസിദ്ധമായ കറിപ്പൊടികളും  ഗൃഹോപകരണങ്ങളും പെഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും  ഭക്ഷ്യ, ആയുര്‍വേദ ഉല്‍പ്പന്നങ്ങളും മറ്റും അന്യസംസ്ഥാനങ്ങളിലുള്ളവര്‍ക്കെത്തിക്കുന്ന ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിന് തുടക്കമായി. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നൊവെന്‍ഷ്യ സിസ്റ്റംസാണ് www.thediscount.net എന്ന സൈറ്റിലൂടെയും ദി ഡിസ്‌കൗണ്ട് എന്ന ആപ്പിലൂടെയും പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് മലയാളികള്‍ മറുനാടുകളിലുണ്ടെന്നും കേരളത്തില്‍ നിന്നുള്ള ഒട്ടേറെ ബ്രാന്‍ഡുകള്‍ അവര്‍ക്ക് പ്രിയപ്പെട്ടതാണെന്നും എന്നാല്‍ അവയുടെ ലഭ്യതയായിരുന്നു ഇതുവരെ പ്രശ്‌നമെന്നും ദി ഡിസ്‌കൗണ്ടിന്റെ സ്ഥാപകനും സിഇഒയുമായ അനുരാജ് രാജേന്ദ്രന്‍ പിള്ള പറഞ്ഞു. നൂറിലേറെ പ്രമുഖ കേരളീയ ബ്രാന്‍ഡുകലുടെ ഉല്‍പ്പന്നങ്ങള്‍ ദി ഡിസ്‌കൗണ്ടിലൂടെ വാങ്ങാന്‍ ലഭ്യമായിക്കഴിഞ്ഞു. കൂടുതല്‍ ബ്രാന്‍ഡുകള്‍ ചേര്‍ക്കുന്ന തിരക്കിലാണ് കമ്പനി. ആപ്പിലൂടെയും സൈറ്റിലൂടെയും ഓര്‍ഡറുകള്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ അതത് കമ്പനികളാണ് നേരിട്ട് ഉപഭോക്താക്കള്‍ക്ക് അയക്കുന്നത്. നിലവിലെ മിക്കവാറും ഇ-കോമേഴ്‌സ് ആപ്പുകളിലും ഇടനിലക്കാരാണ് ഉല്‍പ്പന്നങ്ങള്‍ അയക്കുന്നത് എന്നതിനാല്‍ വ്യാജഉല്‍പ്പന്നങ്ങളെപ്പറ്റിയുള്ള പരാതികളും കേസുകളും വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ 27000 പിന്‍കോഡുകളില്‍ കമ്പനിക്ക് ഉല്‍പ്പന്നമെത്തിക്കാന്‍ സംവിധാനമായിക്കഴിഞ്ഞെന്ന് അനുരാജ് പറഞ്ഞു.

കേരളത്തിന് ഒരു ഉപഭോക്തൃസംസ്ഥാനമാണെന്ന പേരുദോഷമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളം ഒട്ടേറെ മികച്ച ബ്രാന്‍ഡുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഉല്‍പ്പന്നം വിവിധ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിലെ വെല്ലുവിളികളായിരുന്നു കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് വളരാന്‍ വിലങ്ങുതടിയായത്. ഈ പ്രശ്‌നമാണ് ഡിസ്‌കൗണ്ടിലൂടെ മറികടക്കുന്നതെന്നും അനുരാജ് ചൂണ്ടിക്കാണിച്ചു. അങ്ങനെ മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തോടോപ്പം മേക്ക് ഇന്‍ കേരള എന്നു കൂടി കൂട്ടിച്ചേര്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷക്കണക്കിന് മലയാളികളാണ് കേരളത്തിന് പുറത്തുള്ളത്. അവര്‍ ഇപ്പോള്‍ മറുനാടന്‍ ബ്രാന്‍ഡുകളാല്‍ തൃപ്തിപ്പെടുകയാണ്. കേരളീയ ബ്രാന്‍ഡുകള്‍ക്ക് അങ്ങനെ ഡിസ്‌കൗണ്ട് കൂടുതല്‍ വില്‍പ്പന നല്‍കുമെന്നും അനുരാജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഇന്ത്യ മുഴുവനും സേവനം ലഭ്യമാക്കിയ കമ്പനി തുടര്‍ന്ന് യുഎഇ, കാനഡ, യുഎസ്എ എന്നിവിടങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

വലിയ ബ്രാന്‍ഡുകളെപ്പോലെ തന്നെ ഇടത്തരം, ചെറുകിട ബ്രാന്‍ഡുകള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൗകര്യം നല്‍കുന്ന സേവനമാണിതെന്നും സ്വന്തമായി ഓണ്‍ലൈന്‍ സാന്നിധ്യവും ഡെലിവറി സൗകര്യങ്ങളും നടപ്പാക്കുന്നതിന്റെ ബുദ്ധിമുട്ടുകളും വലിയ നിക്ഷേപങ്ങളും ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ക്യാഷ്, കാര്‍ഡ് ഓണ്‍ ഡെലിവറി, ബൈ നൗ പേ ലേറ്റര്‍, ഇഎംഐ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യവര്‍ഷം ബ്രാന്‍ഡ് പങ്കാളികള്‍ക്ക് സംയുക്തമായി 100 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. 2024-ഓടെ ഇന്ത്യയിലെ ഇ-കോമേഴ്‌സ് വിപണി 99 ബില്യണ്‍ ഡോളര്‍ കടക്കുമ്പോള്‍ കേരളത്തിലെ ചെറുതും വലുതുമായ ബ്രാന്‍ഡുകള്‍ക്ക് അതിലൊരു നിര്‍ണായക സ്ഥാനമാണ് ദി ഡിസ്‌കൗണ്ട് ലക്ഷ്യമിടുന്നത്.

ഡിജിറ്റൈസേഷന്‍, ബ്ലോക്‌ചെയിന്‍, അനലിറ്റിക്‌സ്, എഐ സേവനങ്ങളുമായി 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്നൊവെന്‍ഷ്യ. ഒട്ടേറെ പ്രമുഖ ആഗോള കമ്പനികള്‍ ഇന്നൊവെന്‍ഷ്യയുടെ ക്ലയന്റ്‌സാണ്.

വിവരങ്ങള്‍ക്ക്
www.thediscount.net

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.