വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രികളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം
തിരുവനന്തപുരം : അടിയന്തര യാത്ര ചെയ്യുന്നവര്‍ക്കു പാസിനായി പൊലീസിന്റെ പോല്‍ ആപ്പിലും അപേക്ഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിനെ കാണി ക്കണം. ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോംനഴ്സുമാര്‍ എന്നിവര്‍ക്കു ലോക് ഡൗണ്‍ കഴി യുന്ന തുവരെ കാലാവധിയുള്ള പാസിനു അപേക്ഷിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രി ക ളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം. 75 വയസിനു മുകളിലുള്ളവര്‍ ചികില്‍സയ്ക്കു പോകു മ്പോള്‍ ഡ്രൈവറെകൂടാതെ 2 സഹായികളെകൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിജീവനം, മാനസികാരോഗ്യം
കോവിഡ്പ്ര തിരോധവുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് കൈറ്റ് വിക്ടേഴ്‌സില്‍ പ്രത്യേക പ്രോഗ്രാം തുടങ്ങുന്നത് പറഞ്ഞിരുന്നു. എല്ലാ ദിവസവും ‘അതിജീവനം’ എന്ന പേരില്‍ 2 മണി മുതല്‍ 3 മണിവരെ ഈ ലൈവ് ഫോണ്‍-ഇന്‍-പ്രോഗ്രാം നടന്നുവരുന്നുണ്ട്. അതുപോലെ പ്രധാന പ്പെട്ട മറ്റൊരു പരിപാടിയാണ് ഈ കാലത്തെ കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് തത്സമയം വിദഗ്ദ്ധര്‍ മറുപടി നല്‍കുന്ന ‘മാനസികാരോഗ്യം’ എന്ന ലൈവ് ഫോണ്‍ ഇന്‍ രാവിലെ 11 മണി മുതല്‍ 12.30 വരെ കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ രണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
വാക്‌സിനേഷന്‍
45 വയ്‌സസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കും എന്നാണ് പുതിയ വാക്‌സിന്‍ നയത്തില്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവര്‍ക്ക് രണ്ടു ഡോസ് വീതം നല്‍കണമെങ്കില്‍ 2.26 കോടി ഡോസ് വാക്‌സി ന്‍ നമുക്ക് ലഭിക്കണം.
കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിര്‍ത്താന്‍ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാ ക്കണം. അതുകൊണ്ട്, കേരളത്തിനര്‍ഹമായ വാക്‌സിനുകള്‍ എത്രയും വേഗത്തില്‍ ലഭ്യമാക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.