Breaking News

ദിനംപ്രതി ആയിരത്തോളം കോവിഡ് ബാധിതര്‍ ; ഇതുവരെ റെയില്‍വേയ്ക്ക് നഷ്ടമായത് 1,952 ജീവനക്കാരെ

ദിവസവും 1,000 ത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായി റെയില്‍വേ മന്ത്രാലയം. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി 4000 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് സ്റ്റേഷന്‍ മാസ്റ്റര്‍മാരടക്കം 1,952 ജീവനക്കാര്‍ ഇതുവരെ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ. ദിവസവും 1,000 ത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്നതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി 4000 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇന്നലെ വരെ കോവിഡ് മൂലം 1,952 ജീവനക്കാരാണ് മരിച്ചത്. റെയില്‍ ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചും കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. റെയില്‍വേ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നിലവില്‍ 4,000 കിടക്കകളുണ്ടെന്നും നിലവിലുള്ള ആശുപത്രി സൗകര്യങ്ങളില്‍ മുഴുവന്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് ജീവനക്കാര്‍ കോവിഡില്‍നിന്നും സുഖം പ്രാപിക്കാനാണ് ഞങ്ങളുടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ 113 സ്റ്റേഷന്‍ മാസ്റ്റേഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. അവരില്‍ ഭൂരിഭാഗവും ഈ വര്‍ഷമുണ്ടായ രണ്ടാം തരംഗത്തിലാണെന്ന് ഓള്‍ ഇന്ത്യന്‍ സ്റ്റേഷന്‍ മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (അകടങഅ) വ്യക്തമാക്കി. റെയില്‍വേ സുരക്ഷാ ഫോഴ്സിന് ഇതുവരെ 50 പേരെ നഷ്ടപ്പെട്ടു.

ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിലാണ് നിലവിലെ ശ്രദ്ധയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി സോണുകളിലും ഡിവിഷനുകളിലും സംസ്ഥാന സര്‍ക്കാരുകളുമായി ഏകോപിപ്പിച്ച് സ്റ്റാഫുകള്‍ക്ക് ബാച്ചുകളായി കുത്തിവയ്പ് നല്‍കാനുളള ശ്രമം തുടരുകയാണ്. എല്ലാ സ്റ്റാഫുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനാണ് മുന്‍ഗണന. ഈ ആവശ്യത്തിനായാ സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഡല്‍ഹി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ്.സി.ജെയിന്‍ പറഞ്ഞു.

മുന്‍നിര തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയപ്പോള്‍ തന്നെ റെയില്‍വേ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും വാക്‌സിനേഷന്‍ നല്‍കി. പക്ഷേ, ടിക്കറ്റ് ചെക്കര്‍, സ്റ്റേഷന്‍ മാസ്റ്റേഴ്‌സ്, ഡ്രൈവര്‍മാര്‍, ഗാര്‍ഡുകള്‍ തുടങ്ങിയ വിഭാഗക്കാരെ ഉള്‍പ്പെടുത്തിയിരുന്നില്ല.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.