Breaking News

ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു ; വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ട് ചെ യ്യാനായി ഇതിന് മുമ്പുതന്നെ ആളുകള്‍ പോളിംഗ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു. വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും

അഗര്‍ത്തല : ശക്തമായ ത്രികോണ മത്സരം നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോ ട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ട് ചെയ്യാനായി ഇതിന് മുമ്പു ത ന്നെ ആളുകള്‍ പോളിംഗ് സ്റ്റേഷന് മുന്നിലെത്തിയിരുന്നു. വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും. 3,337 പോളിങ് സ്റ്റേഷനുക ളാണ് സജ്ജമാക്കിയത്. സുരക്ഷക്കായി 25,000ത്തോളം കേന്ദ്ര സേനാംഗങ്ങ ളെ വിന്യസിച്ചിട്ടുണ്ട്. അടുത്ത മാസം രണ്ടിനാണ് ഫലപ്രഖ്യാപനം.

കാല്‍ നൂറ്റാണ്ട് പിന്നിട്ട ഇടത് ഭരണം അവസാനിപ്പിച്ചാണ് ബി ജെ പി- ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓ ഫ് ത്രിപുര സഖ്യം കഴിഞ്ഞ തവണ അധികാരം പിടിച്ചത്. ഇത്തവണയും ഇരുകക്ഷികളും മുന്നണിയുടെ ഭാഗമാണ്. കോണ്‍ഗ്രസ്സും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയും ഇത്തവണ സഖ്യ മായാ ണ് മത്സരിക്കുന്നത്. ധാരണയുടെ അടിസ്ഥാനത്തില്‍ പതിമൂന്ന് സീറ്റാണ് കോണ്‍ഗ്രസ്സിന് നല്‍കിയത്. പ ശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും മത്സരരംഗ ത്തുണ്ട്. ഇതോ ടെയാണ് ത്രികോണ മത്സരത്തിലേക്ക് നീങ്ങിയത്.

അതിനിടെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ രാഷ്ട്രീയം വിടുകയാണെന്ന് തിപ്ര മോത ചെ യ ര്‍മാന്‍ പ്രദ്യോത് ദേബ് ബര്‍മ പ്രഖ്യാപിച്ചത് ഏറെ അമ്പരപ്പു ണ്ടാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷം രാ ഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച ദേബ് ബര്‍മ, ബുബഗ്ര (രാജാവ്) ആയി ഇനിയൊരിക്കലും വോട്ട് തേടില്ലെ ന്നും അറിയിച്ചു. തിര ഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം നടന്ന റാലിയിലാണ് നിര്‍ണാ യക പ്രഖ്യാപനം നടത്തിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.