Breaking News

ത്രിപുരയില്‍ കനത്ത പോളിങ് ; വോട്ടെടുപ്പ് സമാധാനപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അന്തിമ റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ചയോടെ ലഭ്യമാകും. എവിടെയും സ്ഥാനാര്‍ഥികള്‍ ക്കോ, പോളിങ് ഏജന്റുമാര്‍ക്ക് നേരേയോ ആക്രമണമോ, വോട്ടര്‍മാരെ ഭീഷണിപ്പെടു ത്തലോ ഉണ്ടായിട്ടില്ല

അഗര്‍ത്തല: ത്രിപുര നിയസഭാ തെരഞ്ഞടുപ്പില്‍ കാര്യമായ ആക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തെര ഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്. വോട്ടെടുപ്പ് അവസാനിപ്പിക്കേണ്ട വൈകിട്ട് നാലിന് 81.10 ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. ആ സമയം ഏകദേശം 1500 ബൂത്തിലായി 1.35 ലക്ഷം വോട്ടര്‍മാര്‍ വരി നിന്നിരുന്നു. അന്തിമ പോളിങ് ശതമാനം 85 ആയി ഉയര്‍ന്നേക്കും. കഴിഞ്ഞതവ ണ 89.08 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 28 ലക്ഷത്തോളം വോട്ടര്‍മാര്‍ക്കായി മൊത്തം 3327 ബൂ ത്താണ് ക്രമീകരിച്ചത്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ചയോടെ ലഭ്യമാകും. എവിടെയും സ്ഥാനാര്‍ഥികള്‍ക്കോ, പോളിങ് ഏജ ന്റുമാര്‍ക്ക് നേരേയോ ആക്രമണമോ, വോട്ടര്‍മാരെ ഭീഷണിപ്പെടു ത്തലോ ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് 168 ഇടത്ത് റീപോളുകള്‍ നടന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ വിടെയും റീപോളിങ് വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല.

ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ, വോട്ടുചെയ്തശേഷം പ്രതികരി ച്ചു. വന്‍ പങ്കാളിത്തത്തോടെ വോട്ടുചെയ്തു ജനാധിപത്യത്തിന്റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമ ന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വികസനോന്മുഖ സര്‍ക്കാരിനു വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമ ന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബി ജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണു നേരിടുന്നത്. പുതിയ ഗോത്ര പാര്‍ട്ടിയായ തിപ്രമോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു.

3,328 പോളിങ് ബൂത്തുകളില്‍ 1,100 ബൂത്തുകള്‍ പ്രശ്നബാധിതമാണ്. 28 അതീവ പ്രശ്നബാധിത ബൂത്തു കളുമുണ്ട്. ഇവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. 28.14 ലക്ഷം വോട്ടര്‍മാരുള്ളതില്‍ 14,15,223 പുരുഷന്‍മാരും 13,99,289 സ്ത്രീകളുമാണ്. 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരു ന്നത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.