Breaking News

ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്ക് തുടര്‍ഭരണം ; സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് കനത്ത തിരിച്ചടി, മേഘാലയയില്‍ തൂക്കുസഭ

ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 34 സീ റ്റുകളില്‍ ലീഡ് ചെയ്യുന്നു. 60 അം ഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. സിപിഎം- കോണ്‍ ഗ്ര സ് സഖ്യം 14 സീറ്റിലൊതുങ്ങി. തിപ്രമോത്ത പാര്‍ട്ടി 12 സീറ്റ് നേടി നിര്‍ണ്ണായക ശക്തി യായി

ന്യൂഡല്‍ഹി: ത്രിപുരയിലും നാഗാലന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തി. മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യം 34 സീ റ്റുകളില്‍ ലീഡ് ചെയ്യുന്നു. 60 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. സിപിഎം- കോണ്‍ഗ്രസ് സഖ്യം 14 സീറ്റി ലൊതുങ്ങി. തിപ്രമോത്ത പാര്‍ട്ടി 12 സീറ്റ് നേടി നിര്‍ണ്ണായക ശക്തിയായി. 11 സീറ്റുകളിലാണ് സിപിഎം ലീഡ് ചെയ്യുന്നത്. 3 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ബിജെപി ആയിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം റൗണ്ടില്‍ സിപി എം- കോണ്‍ഗ്രസ് സഖ്യം മുന്നേറിയെങ്കിലും പിന്നീട് ലീഡ് നില താഴേക്കു പോവുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് നേടിയ സിപിഎമ്മിന് ഇത്തവണ അഞ്ച് സീറ്റുകള്‍ നഷ്ടമായി. 2018 ല്‍ പൂജ്യത്തിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റ് നേടി. പ്രദ്യുദ് ദേബ് ബര്‍മ്മന്റെ തിപ്ര മോ ത ഗോത്ര വര്‍ഗ മേഖലകളില്‍ നിര്‍ണായക ശക്തിയായതാണ് സിപിഎമ്മിന് തിരിച്ചടിയായത

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്‍ഡിപിപി 26ലും ബി ജെപി 12 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍പിപിഎഫ് നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കാനായില്ല. ഏഴു സീറ്റുകളില്‍ എന്‍സിപിയും ഒരു സീറ്റില്‍ ജെഡിയു വും ലീഡ് ചെയ്യുന്നുണ്ട്.

മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്. എന്‍പിപി 27 സീറ്റുകളില്‍ ലീഡ് ചെയ്യു ന്നു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് വീതം സീറ്റു കളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. യുഡിപി 10, വിപിപി 4, എച്ച്എസ്പിഡിപി 2, പിഡിഎഫ് 2 എന്നിങ്ങനെയാണ് മ റ്റു കക്ഷികളുടെ സീറ്റ് നില. രണ്ട് സ്വതന്ത്രന്‍മാരും ലീഡ് ചെയ്യുന്നുണ്ട്. 59 സീറ്റുകളുള്ള മേഘാലയയില്‍ 30 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.