അതികായരായ ഇന്തോനേഷ്യയെ അട്ടിമറിച്ച് തോമസ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ഇതാദ്യമായാണ് തോമസ് കപ്പ് ഇന്ത്യയിലേക്കെത്തുന്നത്. തായ്ലാന്‍ഡി ലെ ബാങ്കോക്ക് ഇംപാക്ട് അരീനയില്‍ നടന്ന ഫൈനലില്‍ 3- 0 നാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്.
ബാങ്കോക്ക് : അതികായരായ ഇന്തോനേഷ്യയെ അട്ടിമറിച്ച് തോമസ് കപ്പില്‍ മുത്തമിട്ട് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. ഇതാദ്യമായാണ് തോമസ് കപ്പ് ഇന്ത്യയിലേക്കെ ത്തുന്നത്. തായ്ലാന്‍ഡിലെ ബാങ്കോക്ക് ഇംപാക്ട് അരീനയില്‍ നടന്ന ഫൈനലില്‍ 3- 0 നാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ര ണ്ടാം സിംഗിള്‍സില്‍ ശ്രീകാന്ത് ജൊനാഥന്‍ ക്രിസ്റ്റിയെ അനായാസം വീഴ്ത്തിയാണ് കിരീടമുറപ്പിച്ചത്. 21-15, 23-21 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ ജയം. ആദ്യ സെറ്റ് കൈവിട്ട ശേഷം ശക്തമായി തിരിച്ചെത്തി യാണ് ലക്ഷ്യം വിജയം തൊട്ടത്. സ്‌കോര്‍: 8-21, 21-17, 21-16.
14 തവണ തോമസ് കപ്പ് നേടിയിട്ടുണ്ട് ഇന്തോനേഷ്യ. രണ്ട് സിംഗിള്‍സിലും ഒരു ഡബിള്‍സിലുമാണ് ഇ ന്തോനേഷ്യയെ ഇന്ത്യ തകര്‍ത്തുവിട്ടത്. സിംഗിള്‍സില്‍ ലക്ഷ്യ സെ ന്നും കിഡംബി ശ്രീകാന്തുമാണ് ജയി ച്ചത്. ഡബിള്‍സില്‍ സാത്വിക്സായ് രാജ് റണ്‍കിറെഡ്ഢി, ചിരാഗ് ഷെട്ടി എന്നിവരും അട്ടിമറി വിജയം നേടി. സെമിയില്‍ മലയാളിയായ എച്ച് എസ് പ്രണോയ് വിജയിച്ചിരുന്നു.
തോമസ് കപ്പ് നേടുന്ന ആറാമത്തെ മറ്റൊരു രാജ്യമായിരിക്കുകയാണ് ഇതോടെ ഇന്ത്യ. ക്വാര്‍ട്ടറില്‍ മലേ ഷ്യയെയും സെമിയില്‍ ഡെന്മാര്‍ക്കിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ മത്സരിക്കാനെ ത്തിയത്. ചൈനയെയും ജപ്പാനെയുമാണ് ഇന്തോനേഷ്യ ക്വാര്‍ട്ടറിലും സെമിയിലും പരാജയപ്പടുത്തി യത്. ആദ്യ സെറ്റില്‍ 8-21 എന്ന സ്‌കോറിലാണ് ലക്ഷ്യ വീണത്. പിന്നീട് ശക്തമായി തിരിച്ചടിച്ച താരം 21-17, 21-16 എന്ന സ്‌കോറിന് വിജയം പിടിക്കുകയായിരുന്നു. മത്സരം ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.