News

തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടൽ റെക്കോഡ് വേഗതയിൽ പൂർത്തിയായി

തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടൽ റെക്കോഡ് വേഗതയിൽ പൂർത്തീകരിച്ച് ജലസേചന വകുപ്പ്. 120 ദിവസംകൊണ്ട് തീർക്കേണ്ട പ്രവൃത്തി വെറും 59 ദിവസംകൊണ്ടാണ് വകുപ്പ് പൂർത്തീകരിച്ചത്. വീണ്ടുമൊരു പെരുമഴയുണ്ടായാൽ വെള്ളം കൂടുതൽ സുഗമമായി കടലിലേക്കൊഴുക്കി വിടാൻ ഇത് സഹായിക്കും. ഈ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിക്കും ഇതോടെ പരിഹാരമാവുകയാണ്.
കഴിഞ്ഞ മേയ്മാസം അവസാനത്തോടെയാണ് തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടൽ പ്രവൃത്തികൾ ആരംഭിച്ചത്. ജൂലൈ അവസാനത്തോടെ ഈ പ്രവൃത്തികൾ ലക്ഷ്യത്തിലെത്തിക്കുവാൻ സാധിച്ചു. പ്രവൃത്തികൾ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നേരിൽകണ്ട് വിലയിരുത്തി. റെക്കോഡ് വേഗതയിൽ പ്രവൃത്തികൾ പൂർത്തീകരിച്ച ഉദ്യോസ്ഥരെ മന്ത്രി അനുമോദിച്ചു. ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി യുദ്ധകാല അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കാണ് പരിസമാപ്തിയായത്. രാത്രിയും പകലും ഇവിടെ മണ്ണ് നീക്കൽ പ്രവർത്തനം നടന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾ. ഉദ്യോഗസ്ഥരും തൊഴിലാളികളും ഒരേ മനസോടെ തങ്ങളുടെ ജോലി നിർവഹിച്ചപ്പോൾ പകുതിസമയംകൊണ്ടുതന്നെ പൂർത്തിയാക്കാനായി.
മുഖ്യമന്ത്രിയുടെ നിർദ്ദേപ്രകാരം ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും ഈ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ചിരുന്നു. ജലസേചന വകുപ്പ് അലപ്പുഴ  ഡിവിഷൻ എക്ിക്യൂട്ടീവ് എൻജിനീയർ അരുൺ ജേക്കബ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. മണൽ നീക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ കൃത്യമായി എത്തിക്കുന്നതിനും അതിന്റെ പണം സമയാസമയംതന്നെ വിതരണം ചെയ്യാനും ജില്ലാ ഭരണകൂടവും പ്രത്യേകം ശ്രദ്ധിച്ചത് പ്രവർത്തനം സുഗമമാക്കി. ഒരു കൂട്ടായ്മയുടെ വിജയമാണ്  വെള്ളപൊക്ക ഭീഷണിയിൽനിന്നും കുട്ടനാട് മേഖലയ്ക്ക് ആശ്വാസമേകുന്ന ഈ പ്രവൃത്തിയെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ജില്ലാ കലക്ടർ എ. അലക്സാണ്ടർ, ജലസേചന വകുപ്പ് ഭരണവിഭാഗം ചീഫ് സെക്രട്ടറി ഡി. ബിജു, എക്സിക്യുട്ടീവ് എൻജിനീയർ അരുൺ കെ. ജേക്കബ് എന്നിവരും മന്ത്രിയെ അനുഗമിച്ചു
The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

12 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.