മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ല ക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നകിനോടനുബന്ധിച്ച് മികച്ച സൂപ്പര്‍മാര്‍ക്കറ്റി നുള്ള ചീഫ് മിനിസ്ട്രേഴ്സ് എക്സലന്‍സ് പുരസ്‌കാരം കൊച്ചി ലുലു മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിച്ചു
കൊച്ചി: സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് വിഭാഗത്തിലെ രണ്ട് അവാര്‍ഡുകള്‍ ലുലു ഗ്രൂപ്പിന്. മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാ ന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമാ യി മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നകിനോടനുബന്ധിച്ച് മികച്ച സൂപ്പര്‍മാര്‍ക്കറ്റിനുള്ള ചീ ഫ് മിനിസ്ട്രേഴ്സ് എക്സലന്‍സ് പുരസ്‌കാരം കൊച്ചി ലുലു മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിച്ചു.
ലുലു കോമേഴ്സല്‍ മാനേജര്‍ സാദിഖ് കാസിം, കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീ ഷ് നായര്‍, എച്ച്.ആര്‍ വിഭാഗം മേധാവി കെ.പി.രാജീവ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച സ്റ്റാര്‍ ഹോട്ടല്‍ വിഭാഗത്തില്‍ ലുലു ഗ്രൂപ്പിന്റെ കീഴിലുള്ള കൊച്ചി മാരിയേറ്റിനുവേണ്ടി എച്ച് ആര്‍ അസി സ്റ്റന്റ് ഡയറക്ടര്‍ ശ്യാം നായര്‍, ലുലു കോമേഴ്സല്‍ മാനേജര്‍ സാദിഖ് കാസിം എന്നിവര്‍ ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറി അജിത്കുമാര്‍ ഐ.എ.എസ്, ലേബര്‍ കമ്മീഷണര്‍ വാസുകി ഐഎഎസ്, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യമായാണ് തൊഴില്‍ വകുപ്പിന് കീഴില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പുരസ്‌കാരം ഏര്‍പ്പെടു ത്തിയത്. സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലിട സംസ്‌കാരം സൃഷ്ടിക്കുന്നതോടൊപ്പം മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കു ന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിച്ചത്.
മികച്ച തൊഴില്‍ ദാതാവ്, സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈ പുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളിക ളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ എന്നിങ്ങിനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.