ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ തൊഴിലുമായി ബന്ധപ്പെട്ട അനുമതികൾക്കും സീലും സർട്ടിഫിക്കേഷനുകൾക്കും ഫീസിൽ ഇളവ് നൽകാനുള്ള തൊഴിൽ മന്ത്രാലയ നിർദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ താനിയുടെ അദ്ധ്യക്ഷതയിൽ അമീറി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇളവുകൾക്ക് അംഗീകാരം നൽകിയത്.
തൊഴിലുടമകൾക്കും കമ്പനികൾക്കും സാങ്കേതിക സഹായം നൽകുന്ന അടിസ്ഥാനരേഖകളിലായാണ് ഫീസിലവ് ഉണ്ടാകുന്നത്. കമ്പനികളും സ്ഥാപനങ്ങളും നേരിടുന്ന സാമ്പത്തികഭാരം കുറക്കുന്നതിനാണ് തൊഴിൽ മന്ത്രാലയം കരട് രൂപത്തിൽ തയ്യാറാക്കിയ പ്രമേയം അംഗീകരിച്ചത്. ഏത് വകുപ്പുകളിലായാണ് ഇളവുകൾ ബാധകമാകുന്നതെന്നത് ഉടൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കള്ളപ്പണപ്രവർത്തനം, ഭീകരവാദ ധനസഹായം തുടങ്ങിയ ക്രിയാകളെ പ്രതിരോധിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിലെ ചില വ്യവസ്ഥകളിൽ കർശനമായ ഭേദഗതികൾക്കുള്ള കരട് നിയമത്തെയും മന്ത്രിസഭ അംഗീകരിച്ചു. ഇത് 2019 ലെ കാബിനറ്റ് പ്രമേയം നമ്പർ 41 പ്രകാരമുള്ള നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ്.
ഭേദഗതികൾ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് കൈമാറാൻ തീരുമാനിച്ച മന്ത്രിസഭയുടെ ലക്ഷ്യം, ദേശിയ സമിതികളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതോടൊപ്പം, രാജ്യത്തിന്റെ അന്തർദ്ദേശീയ പ്രതിബദ്ധതകൾ കൃത്യമായി പാലിക്കുന്നതുമാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കഴിഞ്ഞ ആഴ്ച നടന്ന ഖത്തർ സന്ദർശനം, ഇരു രാജ്യങ്ങൾക്കും നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് നാഴികക്കല്ലായതായി മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്കൻ പ്രസിഡന്റ് ട്രംപും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ താനിയും നടത്തിയ കൂടിക്കാഴ്ചയും ഒപ്പുവച്ച ധാരണാപത്രങ്ങളും സംയുക്തപ്രസ്താവനയും ബന്ധം അടുത്തുവെന്നതിന്റെ തെളിവാണ്.
പ്രദേശത്തെയും ലോകത്തെയും ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ ഈ കൂടിക്കാഴ്ചകൾ വഴിയൊരുക്കും എന്ന വിശ്വാസം മന്ത്രിസഭ പ്രകടിപ്പിച്ചു.
മേയ് 17-ന് ബഗ്ദാദിൽ നടന്ന അറബ് ഉച്ചകോടിയിൽ ഖത്തർ അമീറിന്റെ സാന്നിധ്യവും മന്ത്രിസഭ യോഗം പ്രശംസിച്ചു. പ്രദേശത്തെ സുരക്ഷയും സഹകരണവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളിലേയ്ക്ക് ഖത്തറിന്റെ പ്രതിബദ്ധത കൂടിയതായി യോഗം വിലയിരുത്തി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.