Home

തൊടുപുഴ പീഡനക്കേസില്‍ പതിനേഴുകാരിയുടെ അമ്മ അറസ്റ്റില്‍ ;  പെണ്‍കുട്ടി ഗര്‍ഭിണി

തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. പതി നേഴുകാരിയായ മകളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ യാണെ ന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി പീഡ നത്തിന് ഇരയായ പതിനേഴുകാരി അഞ്ചുമാസം ഗര്‍ഭിണിയുമാണ്.

ഇടുക്കി: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ ന്നാണ് അറസ്റ്റ്. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിന് ഇരയായ പതിനേഴുകാരി അഞ്ചുമാസം ഗര്‍ഭിണിയുമാണ്. ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു ഇടനിലക്കാരനാണ് ദരിദ്രകുടുംബാംഗമായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെ 15പേര്‍ പീഡിപ്പിച്ചെന്നാണ് കേസ്. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു വാണ് മുഖ്യപ്രതി. ഇയാള്‍ ജോലി വാഗ്ദാ നം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നു. സംഭവത്തി ല്‍ ബേബി അടക്കം ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സാമൂഹികവും സാമ്പത്തികവുമായി പരിതാപകരമായ അവസ്ഥയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിക്ക് അച്ഛനില്ല. അമ്മയും മുത്തശ്ശിയുമാണുള്ളത്. കുട്ടിയുടെ സാഹ ചര്യം മനസ്സിലാക്കിയ ബേബി ജോലി വാ ഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും, മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നുവെ ന്ന് പൊലീസ് സൂചിപ്പിച്ചു.

പതിനഞ്ചുവയസ്സ് മുതലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.അതിനിടെ,പെണ്‍കുട്ടിയെ രണ്ടു കൊല്ലം മുമ്പ് വിവാഹം കഴിപ്പിക്കാനും ശ്രമം നടന്നു. ഇടുക്കി ഹൈ റേഞ്ച് മേഖലയില്‍ വെച്ച് ഡ്രൈവ റായ ഒരാളുമായി വിവാഹം നടത്താനാണ് ശ്രമിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടാണ് വിവാ ഹം തടഞ്ഞത്. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഒരു വര്‍ഷത്തോളം കുട്ടിയെപ്പറ്റി അന്വേഷിച്ചിരു ന്നു. തുടര്‍ന്ന് കമ്മിറ്റിയുടെ ശ്രദ്ധമാറിയതോടെയാണ് ഇടനിലക്കാരന്‍ ബേബി കുട്ടിയെ ചൂഷണത്തിന് ഇരയാക്കുന്നത്.

ഇടനിലക്കാരന്‍ കുമാരമംഗലം മംഗലത്തുവീട്ടില്‍ രഘു(ബേബി- 51),കോട്ടയം രാമപുരം കുറിഞ്ഞി മണി യാടുംപാറ സ്വദേശി കൊട്ടൂര്‍ തങ്കച്ചന്‍(56),ഇടവെട്ടി വിജയജാരം പോക്കളത്ത് ബിനു(43), പടിഞ്ഞാ റെ കോടിക്കുളം പാറപ്പുഴ പിണിക്കാട്ട് തോമസ് ചാക്കോ(27), കെഎസ്ഇബി ജീവനക്കാരന്‍ കല്ലൂര്‍ക്കാട് വെ ള്ളാരംകല്ല് വാളമ്പിള്ളില്‍ സജീവന്‍(55) മലപ്പുറം പെരുന്തല്‍മണ്ണ മാളിയോക്കല്‍ ജോണ്‍സണ്‍(50) എന്നി വരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുള്‍പ്പെടെ പതിനഞ്ചോളം പേര്‍ പീഡിപ്പിച്ചെന്നാ ണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.