സ്വത്ത് തര്‍ക്കത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേര്‍
തൊടുപുഴ : കിടന്നുറങ്ങുകയായിരുന്ന മകനേയും ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ കേസില്‍ വയോധികനായ പിതാവ് അറസ്റ്റില്‍.
മകനും കുടുംബവും രക്ഷപ്പെടാതിരിക്കാന്‍ വാതിലുകള്‍ പുറത്തു നിന്ന് പൂട്ടിയ ശേഷമാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ക്രൂരമായ കൂട്ടക്കൊല അരങ്ങേറിയത്.
തൊടുപുഴയ്ക്ക് സമീപം ചീനിക്കുഴിയില്‍ ഫൈസല്‍ ഭാര്യ ഷീബ, മക്കളായ മെഹ്‌റ, അസ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്. ഫൈസലിന്റെ പിതാവ് ഹമിദിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തു.
സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കലഹമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ച ശേഷമാണ് വീടിന് തീകൊളുത്തിയത്. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം ചോര്‍ത്തി കളഞ്ഞ നിലയിലാണ്. സമീപ വാസികള്‍ തീ പടരുന്നത് കണ്ട് വെള്ളം ഒഴിച്ച് തീകെടുത്താന്‍ ശ്രമിച്ചാലും പരാജയപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്.
ഇതു കൂടാതെ വൈദ്യതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കൃത്യം നടത്തിയ ശേഷം ഹമീദ് തന്നെ അയല്‍പക്കത്തെ വീട്ടുകാരോട് വിവരം പറയുകയായിരുന്നു. ഇവരാണ് പോലീസിനെ അറിയച്ചത്.
രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഫൈസലിന്റെ മൊബൈല്‍ ഫോണില്‍ നിന്നും കോള്‍ എത്തിയതിനെ തുടര്‍ന്ന് അയല്‍പകത്തുള്ള രാഹുല്‍ ഓടി എത്തി വാതില്‍ ചവിട്ടിത്തുറന്ന് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
സംഭവസ്ഥലത്തു നിന്നും ഹമീദ് ഓടിപ്പോകുന്നതാണ് രാഹുല്‍ കണ്ടത്.
മകന്റെ പേരില്‍ അര ഏക്കര്‍ ഭൂമി ഹമീദ് എഴുതി നല്‍കിയിരുന്നു. എന്നാല്‍, ഈ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഹമീദ് മകനെ നിരന്തരം ശല്യം ചെയ്തിരുന്നു. പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിച്ചു വരികയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.