Home

‘തെളിവു നശിപ്പിക്കും,അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധം’; ആര്യന്‍ഖാനെതിരെ എന്‍സിബിയുടെ കുറ്റപത്രം

ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാന് ജാമ്യം നല്‍കാതിരിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂ റോ(എന്‍സിബി) കോടതിയില്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങള്‍. പുറത്തി റങ്ങിയാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും എന്‍സിബിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദി ച്ചു

മുംബൈ: ലഹരിമരുന്നു കേസില്‍ ആര്യന്‍ ഖാന് ജാമ്യം നല്‍കാതിരിക്കാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയില്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങള്‍. പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമു ണ്ടെന്നും എന്‍സിബിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കിലും നിയമപരമല്ലാത്ത ലഹരി പ്രവര്‍ത്തനങ്ങളില്‍ ആര്യന്‍ഖാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാട്സ് ആപ്പ് ചാറ്റുകള്‍ തെളിയിക്കുന്നു. ആരോപ ണ വിധേയരെല്ലാം ഏറെ സ്വാധീ നമുള്ള വ്യക്തികളാണ്.അതുകൊണ്ടു തന്നെ ഇവര്‍ പുറത്തിറങ്ങിയാല്‍ തെളിവു നശിപ്പിക്കാന്‍ സാധ്യ തയുണ്ട്. ആര്യന്‍ഖാന് വിദേശ പൗരന്മാരുമായും മറ്റു അന്താരാഷ്ട്ര ലഹരിക്കടത്തുകാരുമായും ബന്ധ പ്പെട്ടിട്ടുണ്ട്.

ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേ ഷണത്തെ ബാധിക്കും.ചോദ്യം ചെയ്യലിനിടെ പ്രതി ആരുടെയും പേരു വെളിപ്പെടുത്തിയി ട്ടില്ല.ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ നല്‍കാന്‍ ഒന്നാം നമ്പര്‍ പ്രതിക്കു മാത്രമേ ആകൂ.ലഹരി വിതരണക്കാരും വില്‍പ്പനക്കാരും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്ന് വാട്സ് പ്രതിയുടെ ആപ്പ് ചാറ്റുകള്‍ തെളിയിക്കുന്നു.

നിരോധിത വസ്തുക്കളുമായാണ് ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍ കപ്പലില്‍ നിന്ന് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കിയവരുടെ പേരുകള്‍ ചില പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ തമ്മില്‍ ഗൂഢാലോചന നടത്തി എന്നതിന് കൃത്യമായ തെളിവുകളുണ്ട്. വലി യ ലഹരി ശൃംഖലയുടെ ഭാഗമാണ് പ്രതികള്‍ എന്നു കരുതാനുള്ള തെളി വുകളുണ്ട്.ആര്യനില്‍ നിന്ന് ഒന്നും കണ്ടെടുത്തില്ലെങ്കിലും അര്‍ബാസ് മര്‍ച്ചന്റിന്റെ ഷൂവിന് അടിയില്‍ ലഹരിവസ്തുക്കള്‍ ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആറു ഗ്രാം ചരസാണ് അര്‍ബാസില്‍ നി ന്ന് കണ്ടെടുത്തത്. ഇവര്‍ തമ്മില്‍ ദീര്‍ഘകാല സുഹൃത്തുക്കളാണ്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.