ഏപ്രില്‍ ഇരുപത്തൊമ്പതിനാണ് ആതിരയെ കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവി ലെ പതിവുപോലെ ഭര്‍ത്താവ് സനലാണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊ ണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടില്‍ തിരിച്ചെത്താതായതോടെ ഭര്‍ത്താവും കുടുംബ വും കാലടി പൊലീസില്‍ പരാതി നല്‍കിയത്
തൃശൂര്‍: അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി ചെങ്ങല്‍ സ്വദേശി ആതിര(26)യെ സുഹൃത്ത് അ ടിമാലി പാപ്പിനശേരി അഖില്‍ (32) കൊലപ്പെടുത്തിയത് ഒപ്പമുള്ള യാത്രയില്‍. ഒരാഴ്ച മുമ്പ് കൊല്ലപ്പെട്ട അ ങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിരയുടെ മൃതദേഹം തുമ്പൂര്‍മുഴി വനത്തില്‍ ക ണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഏപ്രില്‍ ഇരുപത്തൊമ്പതിനാണ് ആതിരയെ കാണാതായത്. രാവിലെ വീട്ടില്‍നിന്ന് സൂപ്പര്‍മാര്‍ക്കറ്റിലേ ക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവി ലെ പതിവുപോലെ ഭര്‍ത്താവ് സന ലാണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടില്‍ തിരിച്ചെത്താതായ തോടെ ഭര്‍ത്താവും കുടുംബവും കാലടി പൊലീസില്‍ പരാതി നല്‍കി. ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടെ ങ്കിലും ആതിര പെരുമ്പാവൂര്‍ വല്ലത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. വാടകയ്ക്കെടുത്ത കാറു മായി അഖില്‍ അവിടെ കാത്തുനിന്നു. തുടര്‍ന്ന് രണ്ടുപേരും കാറില്‍ അതിരപ്പിള്ളിയിലേക്ക് വന്നു. തു മ്പൂര്‍മുഴി വനത്തിനുസമീപം പ്രധാന റോഡില്‍ വാഹനം നിര്‍ ത്തി ഇരുവരും വനത്തിലേക്ക് പോയി. ഇ വിടെ പാറക്കെട്ടിനുസമീപത്ത് സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു കൊലപാതകം.
ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ചാണ് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് അഖില്‍ കൊലപ്പെടുത്തി യത്. മരണം ഉറപ്പാക്കാന്‍ പലതവണ കഴുത്തില്‍ ചവിട്ടിയെന്നും പൊലീസ് പറഞ്ഞു. ഉച്ചയോടെയായിരു ന്നു കൊലപാതകം. പ്രധാന റോഡില്‍നിന്ന് ഒരുകിലോമീറ്റര്‍ മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം ക ണ്ടെത്തിയത്. പാറകള്‍ക്കി ടയില്‍ കാല്‍പ്പാദങ്ങള്‍മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേ ഹം, അഴുകിയ നിലയിലായിരുന്നു.
സംഭവദിവസം ഫോണ്‍ എടുക്കേണ്ടെന്ന് അഖില്‍ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. അഖിലും അന്നേ ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇതെല്ലാം കൊലപാ തകം മുന്‍കൂട്ടി പദ്ധതിയിട്ടതിന്റെ തെ ളിവാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ആതിരയെ കാണാതായ ശേഷം അഖിലിനെ പൊലീസ് പലതവ ണ ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊ ണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നുള്ള അന്വേഷ ണത്തില്‍ അഖിലും ആതിരയും തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ഇതോടെയാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെ യ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയായ അഖില്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങ ളില്‍ സജീവമാണ്. ‘അഖിയേട്ടന്‍’ എന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി റീല്‍സ് വീഡിയോ കളാണ് പോസ്റ്റ് ചെയ്തിട്ടുള്ള ത്. പതിനായിരത്തിലേറെ ഫോളോവേഴ്‌സുമുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.