തെരുവ് കച്ചവടക്കാർക്ക് പുതിയ ചട്ടങ്ങൾ: സൗദി ഭരണകൂടം കർശനമാകുന്നു
റിയാദ് : സൗദിയിൽ തെരുവോര കച്ചവടക്കാരുടെയും മൊബൈൽ വെൻഡിങ് വാഹങ്ങൾക്കും ഫുഡ് ട്രക്കുകൾക്കുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നു. മുനിസിപ്പൽ, ഭവന വികസന മന്ത്രാലയമാണ് ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. മന്ത്രി മജീദ് അൽ ഹൊഗൈൽ ഉടൻ പ്രാബല്യത്തിലാകുന്ന ഈ പുതിയ മുനിസിപ്പൽ ചട്ടങ്ങൾക്ക് അംഗീകാരം നൽകി.
പ്രധാന നിയന്ത്രണങ്ങൾ:
ചട്ടങ്ങൾ ഇസ്തിത്‌ല പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ചു.
ചട്ടങ്ങൾ പൊതു ചത്വരങ്ങൾ, പാർക്കുകൾ, തിരക്കേറിയ മാർക്കറ്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് കച്ചവടം അനുവദിക്കുന്നത്.
പ്രവർത്തനം രാത്രി 12ന് ശേഷം വിലക്കിയിരിക്കും.
180 ദിവസത്തെ പരിഷ്‌ക്കരണ കാലയളവാണ് നിലവിലുള്ള ഉടമകൾക്ക് അനുവദിച്ചിരിക്കുന്നത്.
ട്രാഫിക് ലൈറ്റുകൾ, പ്രധാന റോഡ് കവാടങ്ങൾ, പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് ഇടങ്ങൾ, പാർക്കിങ് പ്രദേശങ്ങൾ, സൈക്കിൾ പാതകൾ എന്നിവിടങ്ങളിൽ കച്ചവടം അനുമതിയില്ല.
പരിസ്ഥിതി മലിനീകരണ സ്രോതസ്സുകൾക്ക് സമീപം പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.
റസിഡൻഷ്യൽ പ്രദേശങ്ങളിലും പാർക്കിങ് അനുവദനീയമല്ല.
വാഹനങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം.
പുകവലി, ലൗഡ് സ്പീക്കർ, ബാഹ്യ ഓഡിയോ ഉപകരണങ്ങൾ എന്നിവയും നിരോധിച്ചിട്ടുണ്ട്.
വണ്ടിക്ക് പുറത്തോ പൊതു ഇടങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നത് നിരോധിച്ചിരിക്കുന്നു. കരിയോ വിറകോ ഉപയോഗിച്ച് പാചകം ചെയ്യുന്നവർക്കായി പ്രത്യേക വണ്ടി വേണം.
വേവിക്കാത്ത മാംസം, മത്സ്യം, ജീവനുള്ള മൃഗങ്ങൾ, മരുന്നുകൾ, പുകയില ഉൽപ്പന്നങ്ങൾ, വിലയേറിയ ലോഹങ്ങൾ, ആയുധങ്ങൾ, ഉറവിടം വ്യക്തമല്ലാത്ത ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പന കർശനമായി നിരോധിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…