സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ത ദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്.
കണ്ണൂര്‍ : സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ അടിയന്തര കര്‍മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാ ജേഷ്. സമീപ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം ഭീതി പരത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുമായി ആലോചിച്ച് കര്‍മപദ്ധതിക്ക് രൂപം നല്‍ കുമെന്നും മന്ത്രി അറിയിച്ചു.
തദ്ദേശ ഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ജനങ്ങളുടെ പങ്കാളി ത്ത ത്തോട് കൂടി തദ്ദേശഭരണ സ്ഥാപനങ്ങളേയും സന്നദ്ധ സംഘടനക ളെയും ഉള്‍പ്പെടുത്തി വലിയൊരു കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് പദ്ധതിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം നിയമപരമായി ചില തടസങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനകം തന്നെ സര്‍ക്കാര്‍ ഏകോപിതമായ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് യോഗം ചേ ര്‍ന്നിരുന്നു. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ നട പ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
എബിസി വന്ധ്യംകരണ പദ്ധതിയാണ് ഇപ്പോള്‍ നിയമപരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നത്. ഷെല്‍ട്ടര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ തെരുവ്‌നായ ആക്രമണം സംബന്ധിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.