Home

തെരുവുനായ്ക്കള്‍ കടിച്ചത് എട്ടുലക്ഷം പേരെ, ജീവന്‍ പൊലിഞ്ഞത് 42 പേര്‍ക്ക് ; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല

2016 ജനുവരി മുതല്‍ 2021 ജൂലായ് വരെ മൃഗങ്ങളുടെ കടിയേറ്റത് 16,95,664 പേര്‍ക്കാണ്. ഇ തില്‍ നായയുടെ കടിയേറ്റവര്‍ 8,09,629 പേരാണ്. ആരോഗ്യ വകുപ്പില്‍ നിന്ന് വിവരാവകാ ശ നിയമപ്ര കാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുള്ളത്

കൊച്ചി: തെരുവ് നായ്ക്കളുടെ കടിയേറ്റ് ജീവന്‍ പൊലിഞ്ഞവരില്‍ ഒരാളുടെ കുടുംബത്തിന് പോലും നഷ്ടപരിഹാരം ലഭിച്ചില്ല. നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്നു ഗുരുതര പരിക്കും പേവിഷ ബാധ യും മൂലം സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ 42 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് ആരോഗ്യവ കുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ക്ക് നായ്ക്കളു ടെ കടിയേറ്റു.

അഞ്ചു കൊല്ലത്തിനിടെ 40-ലേറെപ്പേര്‍ പട്ടകടിയെത്തുടര്‍ന്ന് മരിച്ചുവെങ്കിലും ആരോഗ്യ വകുപ്പി ന്റെ ഭാഗത്തുനിന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് കാക്കനാ ട് സ്വദേശി രാജു വാഴക്കാലയ്ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറു പടിയില്‍ പറയുന്നു.

2016 ജനുവരി മുതല്‍ 2021 ജൂലായ് വരെ മൃഗങ്ങളുടെ കടിയേറ്റത് 16,95,664 പേര്‍ക്കാണ്. ഇതില്‍ നാ യയുടെ കടിയേറ്റവര്‍ 8,09,629 പേരാണ്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുള്ളത്.

ജീവന്‍ പൊലിഞ്ഞ 42 പേരില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒന്‍പതു പേരുണ്ട്. തിരുവനന്തപു രത്ത് അഞ്ചു പേരും എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളില്‍ നാലുപേര്‍ വീതവും തൃശ്ശൂര്‍, വയ നാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്നുപേര്‍ വീതവും മരിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പാ ലക്കാ ട്ടും രണ്ടുപേര്‍ വീതവും ആലപ്പുഴയില്‍ ഒരാളുമാണ് മരിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ശ്വാനന്‍മാരുടെ വിളയാട്ടം കൂടുതല്‍. ഇവിടെ മാത്രം 1,46,528 പേര്‍ ക്ക് പട്ടിയുടെ കടിയേറ്റു.പാലക്കാട് ജില്ലയില്‍ 1,12,197 പേര്‍ക്ക് കടിയേറ്റു. 76,300 പേരെ പട്ടികടിച്ച എറ ണാകുളം മൂന്നാമതുണ്ട്. 21,269 പേര്‍ക്ക് കടിയേറ്റ വയനാട് ജില്ലയിലാണ് കുറവ്.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.