Home

തൃശൂരില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; മാതാപിതാക്കള്‍ക്ക് നേരെയും ആക്രമണം

തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. ന മ്പിക്കടവ് അരവാശ്ശേരി നൂറുദ്ധീന്റെ മകള്‍ ഹഷിത (27) യാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകുന്നേരം മരിച്ചത്

തൃശൂര്‍: തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. തളിക്കു ളം നമ്പിക്കടവ് സ്വദേശിനി ഹഷിത(25)യാണ് മരിച്ചത്. കുടംബ വഴക്കി നെ തുടര്‍ന്ന് ഭാര്യയെയും, ഭാ ര്യ പിതാവിനെയും ഹഷിതയുടെ ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആഷിഫ് ആണ് വെട്ടിയത്. സാരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഹഷിത മരിച്ചത്. പിതാവ് നമ്പി ക്കടവ് ദിക്ര്‍ പള്ളിക്ക് സമീപത്തെ അരവശേരി നൂര്‍ദ്ദീന്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി നമ്പിക്കടവിലെ നൂര്‍ദ്ദീന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. 20 ദിവസം മുന്‍ പ് പ്രസവിച്ച ഭാര്യ അഷിതയേയും കുഞ്ഞിനെയും കാണാന്‍ അമ്മക്കും ബന്ധുക്കള്‍ക്കുമൊപ്പം ന മ്പിക്കടവിലെ വീട്ടില്‍ എത്തിയതായിരുന്നു ആഷിഫ്. ആഷിഫിന്റെ ബന്ധുക്കള്‍ വീട്ടില്‍ നിന്നിറങ്ങി യതിന് പിന്നാലെ നിലവിളി കേട്ട് തിരിച്ചെത്തിയപ്പോഴാണ് ആക്രമണ വിവരം അറിയുന്നത്.

ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ പ്രതി ബാഗില്‍ കരുതിയിരുന്ന വാളുപയോഗിച്ച് ആക്രമിക്കുകയാ യിരുന്നു. ശരീരമാസകലം വെട്ടേറ്റ ഹഷിതയുടെ ഇടതു കൈ അറ്റ് തൂങ്ങാറായ നിലയിലായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവ് നൂര്‍ദ്ദീന്റെ തലക്കും വെട്ടേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

തലക്ക് പരിക്കേറ്റ നൂര്‍ദ്ദീന്‍ അപകടനില തരണം ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രതിയെ പിടി കൂടാന്‍ വലപ്പാട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  രാത്രി തന്നെ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നട ത്തിയിരുന്നു. വിരലടയാള വിദഗ്ധരും, ഫോറന്‍സിക് അധികൃതരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്ര തിയെ പിടികൂടാന്‍ നാട്ടുകാരുടെ സഹായത്തോടെ ബീച്ച് പ്രദേശങ്ങളിലെ കാടുപിടിച്ച പ്രദേശങ്ങളി ല്‍  വിവിധ സംഘങ്ങളായി പോലിസ് തിരച്ചില്‍ തുടരുകയാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.