തൃശൂരില്‍ ആശങ്ക.ആറ് പഞ്ചായത്തുകള്‍ കണ്ടെയ്‍ന്‍മെന്‍റ് മേഖല

Web Desk

തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തുശ്ശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്‍ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്.

ഇന്നലെ ജില്ലയില്‍ 27 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ഇന്നലെ ഒരു കോവിഡ് മരണം കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം സ്വദേശി ഡിന്നി ചാക്കോ മരിച്ചു.
ജില്ലയില്‍ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം കൂടിവരികയാണ്. വിദേശത്ത് നിന്നെത്തിയ 21 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവായി. കണ്ണൂരില്‍ നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അബൂദബിയില്‍ നിന്ന് വന്ന ഏഴ് പേര്‍ക്കും, റഷ്യയില്‍ നിന്നെത്തിയ നാല് പേര്‍ക്കും, മസ്‌ക്കറ്റില്‍നിന്ന് വന്ന മൂന്ന് പേര്‍ക്കും, നൈജീരിയയില്‍നിന്ന് മടങ്ങിയെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇറ്റലി, കുവൈത്ത്, ജോര്‍ദ്ദാന്‍, ഒമാന്‍, ദുബൈ എന്നിവിടങ്ങില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‍നാട്, ഡല്‍ഹി, മുംബൈ എന്നീ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ക്കം രോഗം സ്ഥിരീകരിച്ചു.

വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിക്കും പാലക്കാട് ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുടെ ഭര്‍ത്താവായ തൃക്കൂര്‍ സ്വദേശിക്കുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച്‌ 131 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.