Breaking News

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം വി. സുരേന്ദ്രനെയും, സാഹിത്യ വിഭാഗത്തിൽ ശ്രീ. സന്തോഷ് വർമ്മയെയും പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു.

2025 ഓഗസ്റ്റ് 27ന് തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. തുടര്‍ന്ന് വൈകിട്ട് 6.30 മുതൽ സംഗീത വിദ്വാൻ ചെന്നൈ ശ്രീ ഡി.ബി. അശ്വിന്റെ മുഖ്യ സംഗീത കച്ചേരിയും അരങ്ങേറും.

അന്നേ ദിവസം രാവിലെ 8 മുതൽ രാത്രി 8 വരെ പതിനായിരത്തിലധികം സംഗീതപ്രേമികളെ ലക്ഷ്യമാക്കി, 10 രാഷ്ട്രങ്ങളിലായി നടത്തുന്ന സംഗീത കച്ചേരികൾ ഓൺലൈനിൽ സംയോജിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര ഗണേശ സംഗീതോത്സവവും ട്രസ്റ്റ് സംഘടിപ്പിക്കുന്നു. ഇതു ട്രസ്റ്റിന്റെ വാർഷികമായി നടത്തിവരുന്ന ശ്രദ്ധേയമായ സംഗീതോത്സവമാണ്.

ശ്രീ പൂർണത്രയീശ സംഗീത സഭയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ഈ വർഷത്തെ സംഗീതോത്സവം “സുവർണ്ണ ജൂബിലി അന്താരാഷ്ട്ര സംഗീത സദസ്സ്” എന്ന പേരിൽ സമർപ്പിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പി. കെ. ശ്രീദേവി വർമ, ചേംബർ ഇന്റർനാഷണൽ കോർഡിനേറ്റർ പി. കെ. സജിത്ത് കുമാർ, വൈസ് ചെയർമാൻ കെ. പി. രാജ്‌മോഹൻ വർമ എന്നിവർ അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

3 months ago

This website uses cookies.