Breaking News

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരവും, 10 രാജ്യങ്ങൾ ഉൾപ്പെട്ട 12 മണിക്കൂർ നീണ്ട അന്താരാഷ്ട്ര സംഗീതോത്സാവ സമാപനവും തൃപ്പൂണിത്തുറയിൽ നടന്നു.

മുഖ്യാതിഥിയായിരുന്ന തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ : പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 12 ആമത് വാർഷികാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 7 ന് തൃപ്പൂണിത്തുറ എൻ. എം ഹാളിൽ വച്ച്ന ടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബഹു. രമ സന്തോഷ് അധ്യക്ഷത വഹിക്കുകയും, മുഖ്യാതിഥിയായിരുന്ന തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും, തൃപ്പൂണിത്തുറ സംഗീത സഭ പ്രെസിഡൻഡ് ശ്രീ സുനിൽ എം. വി, തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ ശ്രീ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ, NAFCUB ഡയറക്ടർ അഡ്വക്കേറ്റ് കെ ജയവർമ്മ, ട്രസ്റ്റ് ഇൻറ്റർനാഷണൽ ചേമ്പർ വൈസ് ചെയർമാൻ ശ്രീ കെ പി രാജ് മോഹൻ വർമ്മ, ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീമതി പി കെ ഉഷാദേവി, പ്രസിഡണ്ട് ശ്രീമതി ശ്രീദേവി വർമ്മ, ജനറൽ കൺവീനർ ശ്രീ സഞ്ജയ് വർമ്മ എന്നിവർ പ്രസംഗിച്ചു. തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പ്രൊഫ. പാറശ്ശാല രവി സന്നിഹിതനായിരുന്നു.

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രൊഫ. വൈക്കം വേണുഗോപാൽ ഏറ്റുവാങ്ങുന്നു

പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 12 ആമത് വാർഷികാഘോഷത്തോടനുബന്ധിച്ച് സെപ്തംബർ 7 ന് പ്രൊഫ. പി ആർ കുമാരകേരള വർമ്മ, പ്രൊഫ. വൈക്കം വേണുഗോപാൽ, ശ്രീ ഇ. പി. ശ്രീകുമാർ എന്നിവർക്ക് ഈ വർഷത്തെ തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം നൽകി.

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രൊഫ.പി ആർ കുമാരകേരള വർമ്മ ഏറ്റുവാങ്ങുന്നു

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം ശ്രീ ഇ. പി. ശ്രീകുമാർ ഏറ്റുവാങ്ങുന്നു

പാറക്കടത്തു കോയിക്കൽ ട്രസ്റ്റും, തൃപ്പൂണിത്തുറ സംഗീത സഭയും ചേർന്ന് 5 ആമത് അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം ഇന്ത്യക്കു പുറമെ യൂ.എസ്.എ, യൂ.എ.ഇ , കാനഡ, യൂ.കെ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങീ 10 രാജ്യങ്ങളിലായി 12 മണിക്കൂർ ഹൈബ്രിഡ് മാതൃകയിൽ പ്രവാസി സംഗീതജ്ഞരുടെ സംഗീത കച്ചേരികൾ നീണ്ടു നിന്ന് കർണ്ണാടക സംഗീത ചരിത്രത്തിൻറ്റെ ഭാഗമാകുന്നതിന് തൃപ്പൂണിത്തുറ സാക്ഷ്യം വഹിച്ചു. തുടർന്ന് ചെന്നൈ Dr. കശ്യപ് മഹേഷിൻറ്റെ സംഗീത സദസ്സും നടന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.