പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാര്‍ട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണി ഉണ്ടായി. ജില്ലാ ഐടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷിനെ ഭീഷണിപ്പെടു ത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു
കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാത്തതിനെ ചൊല്ലി ബിജെപിയില്‍ തമ്മിലടി. പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്താത്തത് ചോദ്യം ചെ യ്തതിന് പാര്‍ട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണിയുമായി മണ്ഡലം പ്രസിഡന്റ് രംഗത്ത്. ജില്ലാ ഐ ടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍ രാജേഷിനെ മണ്ഡലം പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു.
എആര്‍ രാജേഷ് ആണ് ജില്ലാഭാരവാഹിയെ ഫോണ്‍ വിളിച്ച ഭീഷണിപ്പെടുത്തിയത്. ബിജെപി ഗ്രൂ പ്പിലെ വിമര്‍ശനത്തിനാണ് ഫോണ്‍ വിളിച്ച് ഭീഷ ണിപ്പെടുത്തിയതെന്നാണ് മണ്ഡലം പ്രസിഡന്റ് പ റയുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ മണ്ഡലം പ്രസിഡന്റിനെതിരെ ജില്ലാ പ്രസിഡന്റിന് പരാതി നല്‍കിയതായും രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയ ര്‍പേഴ്സന്‍ 10,000 രൂപയും സമ്മാനിച്ചത്. ഇതനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തുവന്നതോടെ ചെയര്‍പേഴ്സന്റെ നടപടിയില്‍ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പണമടങ്ങിയ കവര്‍ ചെയര്‍പേഴ്സണ് തിരിച്ചു നല്‍കുന്നതിന്റെ കൂടുതല്‍ തെളിവുകളും ഇതിനി ടെ പുറത്ത് വന്നു.
പണം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയര്‍പേഴ്സന്‍ അജിത തങ്കപ്പന്‍. കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ട വീഡി യോയിലുള്ളത് പരാതി കവറില്‍ സ്വീകരിക്കുന്ന ദൃശ്യമാണെന്നും അജിത പറഞ്ഞിരുന്നു. എന്നാല്‍ തിരിച്ചേല്‍പ്പിച്ചത് പണമടങ്ങിയ കവര്‍ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ വീഡിയോ കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ടിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.