Breaking News

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവച്ചു ; ഭരണം ഉറപ്പാക്കി എല്‍ഡിഎഫ്

സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാ നം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂ പ്പിന് നല്‍കാമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത സ്ഥാനമേറ്റടുത്തത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാന്‍ അജിത തയ്യാറായിരുന്നില്ല. ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതോടെയാണ് അജിത രാജിവച്ചത്

കൊച്ചി : മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജി ത തങ്കപ്പന്‍ രാജിവച്ചു. ഉച്ചയോടെയാണ് രാജി സമര്‍പ്പിച്ചത്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തെ ചൊല്ലി എ ഐ ഗ്രൂപ്പുപോരിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് രാജി. സ്ത്രീ സംവരണ സീറ്റായ ചെയര്‍പേഴ്സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എഗ്രൂപ്പിന് നല്‍കാമെന്ന ധാരണയിലാണ് ഐ ഗ്രൂ പ്പുകാരിയായ അജിത സ്ഥാനമേറ്റടുത്തത്.

എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാന്‍ അജിത തയ്യാറായിരുന്നില്ല. ഒടുവില്‍ കോണ്‍ ഗ്രസ് നേതൃത്വം ഇടപെട്ടതോടെയാണ് അജിത രാജിവച്ചത്. എ ഗ്രൂപ്പിലെ രാധാമണി പിള്ളയെ ചെയര്‍പേ ഴ്‌സണ്‍ സ്ഥാനത്ത് കൊണ്ട് വരണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം യുഡിഎഫ് ഭരണത്തെ പിന്തു ണച്ച നാല് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

രണ്ടര വര്‍ഷത്തിന് ശേഷം രാധാമണി പിള്ളയെ ചെയര്‍പേഴ്ണ്‍ ആക്കാനുള്ള ധാരണ ഞങ്ങളെ അറിയി ച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിനൊപ്പം നിന്ന് നാലുസ്വതന്ത്രര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരു മാനിച്ചതോടെ ഭരണം അനിശ്ചിതത്തിലായി. ഉപാധികളില്ലാതെ യുഡിഎഫിനെ പിന്തുണച്ച സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ പിന്തുണ പിന്‍വലിച്ച് എല്‍ ഡിഎഫ് പിന്തുണയോടെ ശനിയാഴ്ച അവിശ്വാസപ്രമേയ ത്തിന് നോട്ടീസും നല്‍കിയിരുന്നു. സ്വതന്ത്ര കൗണ്‍സിലര്‍ ഓമന സാബുവിനെ ചെയര്‍പേഴ്‌സണ്‍ ആ ക്കാന്‍ എല്‍ഡിഎഫ് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രര്‍ അടക്കം 25 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധി കാരത്തിലെത്തിയത്. നിലവില്‍ എല്‍ഡിഎഫിന് 18 കൗണ്‍സില മാരാണുള്ളത്. നാലു സ്വതന്ത്രര്‍മാര്‍ കൂടി ചേരുന്നതോടെ അംഗബലം 22 ആകും. സ്വതന്ത്രന്‍ പി സി മനൂപ്, നേരത്തേതന്നെ എല്‍ഡി എഫി നൊപ്പമാണ്. അതേസമയം സ്വതന്ത്രരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫ് തുടരുന്നുണ്ട്. സ്വതന്ത്രരില്‍ ഒരാളെയെങ്കിലും കുടെ നിര്‍ത്തിയില്ലെങ്കില്‍ രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ തന്നെ യുഡി എഫിന് ഭരണം നഷ്ടമാകും. യുഡിഎഫിന് ഭരണം നഷ്ടപ്പെടില്ലെന്നും സ്വതന്ത്രര്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.