തൃക്കാക്കരയില്‍ വോട്ടെടുപ്പ് തടങ്ങി. രാവിലെ കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരം ഭിച്ചത്. വോട്ടര്‍മാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളില്‍ ബൂത്തുകള്‍ക്ക് മുന്‍പില്‍ കാണുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വോട്ട് ചെയ്തു. പൈപ്പ്ലൈന്‍ ജങ്ഷനിലെ ബൂത്തിലാണ് ഉമാ വോട്ട് ചെയ്തത്.
കൊച്ചി : തൃക്കാക്കരയില്‍ വോട്ടെടുപ്പ് തടങ്ങി. രാവിലെ കൃത്യം 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോ ട്ടര്‍മാരുടെ നീണ്ട നിരയാണ് വോട്ടെടുപ്പ് ആരംഭിച്ച ആദ്യ സമയങ്ങളില്‍ ബൂത്തുകള്‍ക്ക് മുന്‍പില്‍ കാണു ന്നത്.
രാവിലെ ആറ് മണിക്ക് മോക്ക് പോളിങ് നടത്തി. മോക്ക് പോളിങിന് ഇടയില്‍ പല ബൂത്തുകളിലും വോട്ടി ങ് മെഷീനില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. 1,96,805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ വിധി നിര്‍ണയി ക്കുക. വോട്ടര്‍മാരില്‍ 95,274 പേര്‍ പുരുഷന്മാരാണ്. വനിതകളുടെ എണ്ണം 1,01,530 ആണ്. ട്രാന്‍സ്ജെന്‍ ഡര്‍ വോട്ടറായി ഒരാളാണുള്ളത്.
തൃക്കാക്കരയില്‍ പ്രശ്നബാധിത ബൂത്തുകളില്ല. കള്ളവോട്ട് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി യതായി കളക്ടര്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചി രി ക്കുന്നത്.
പോളിങ് സ്റ്റേഷനിലെ 94ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാര്‍. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരു കയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വോട്ട് ചെയ്തു. പൈപ്പ്ലൈന്‍ ജങ്ഷനിലെ ബൂത്തിലാണ് ഉമാ വോട്ട് ചെയ്തത്. ഇടതുപക്ഷ സ്ഥാനാര്‍ഥി ജോ ജോസഫ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. പടമുകളിലെ തന്റെ ബൂത്തിലാണ് അദ്ദേഹവും ഭാര്യ ദയ പാസ്‌ക്കലും വോട്ട് രേഖപ്പെടുത്തിയത്. നൂറ് ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ട് ചെയ്തതിന് ശേ ഷം മാധ്യമങ്ങളോട് ജോ ജോസഫ് പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.