തൃക്കാക്കരയില്‍ പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.73% പേര് വോട്ട് ചെയ്തു. 1,96, 805 വോട്ടര്‍മാരില്‍ 1,35,143 പേരാണ് വോട്ടു ചെയ്തത്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ തൃക്കാക്കര മണ്ഡലത്തിലെ ഫലം വെള്ളിയാഴ്ചയാണ്. മഴ മാറിനി ന്ന തിനാല്‍ രാവിലെ മുതല്‍ കനത്ത പോളിങായിരുന്നു തൃക്കാക്കരയില്‍
കൊച്ചി: തൃക്കാക്കരയില്‍ പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.73% പേര് വോട്ട് ചെയ്തു. 1,96,805 വോ ട്ടര്മാരില് 1,35,143 പേരാണ് വോട്ടു ചെയ്തത്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നട ത്തിയ തൃക്കാക്കര മണ്ഡലത്തിലെ ഫലം വെള്ളിയാഴ്ചയാണ്. മഴ മാറിനിന്നതിനാല്‍ രാവിലെ മുതല്‍ കനത്ത പോളിങായിരുന്നു തൃക്കാക്കരയില്‍. മമ്മൂട്ടി ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങളും രാവിലെ ത്തന്നെ വോട്ടുചെയ്യാനെത്തി.
രാവിലെ 10 വരെ 23.79 ശതമാനമായ പോളിങ് 11 മണി ആയപ്പോള്‍ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിങ് ബൂത്തുകളില്‍ 39.31% പോളിങ് രേഖപ്പെ ടുത്തി. ആറാം മണിക്കൂറി ല്‍ പോളിങ് 45% പിന്നിട്ടു. ആദ്യ മണിക്കൂറുകളില്‍ കഴിഞ്ഞ വര്‍ഷത്തേതിലും മികച്ച പോളിങ് രേ ഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി. അതിനിടെ വൈറ്റില പൊന്നുരുന്നി ബൂ ത്തില്‍ കള്ളവോട്ടിനു ശ്രമിച്ച ഒരാള്‍ പിടിയിലായി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പര്‍ ബൂത്തിലും യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈന് ജംക്ഷനിലെ ബൂത്ത് 50ലും വോട്ടു രേഖപ്പെ ടുത്തി. അതിനിടെ മരോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചെന്ന് ആക്ഷേപത്തെ തുടര്‍ന്നു പകരം ആളെ നിയമിച്ചു. പി ടി തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.