ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെതിരെ അവിശ്വാസം നാളെ നടക്കാനിരിക്കെ തൃക്കാക്കരയില്‍ സ്വതന്ത്ര കൗണ്‍സിലര്‍മാരെ ചാക്കിലാക്കാന്‍ കൊണ്ട് പിടിച്ച ശ്രമത്തിലാണ് സിപിഎം. പത്ത് ലക്ഷം രൂപയും നഗരസഭ ഭരണത്തില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളുമാണ് വാഗ്ദാനം
കൊച്ചി: നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെതിരെ അവിശ്വാസം നാളെ നടക്കാനിരിക്കെ തൃക്കാക്കരയില്‍ സ്വതന്ത്ര കൗണ്‍സിലര്‍മാരെ ചാക്കിലാക്കാന്‍ സിപിഎം കൊണ്ട് പിടിച്ച ശ്രമത്തില്‍. പത്ത് ലക്ഷം രൂപയും നഗരസഭ ഭരണത്തില്‍ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളുമാണ് സിപിഎം വാഗ്ദാനം.
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റിബലുകളായി ജയിച്ച നാല് സ്വതന്ത്രന്മാരെ ഒപ്പം നിര്‍ത്താനായാല്‍ മുനിസിപ്പല്‍ ഭരണം പിടിച്ചെടുക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് ഇടത്പക്ഷം. എന്നാല്‍ നാല് പേരില്‍ ഒരാളെ കിട്ടാതെ വന്നാല്‍ ലക്ഷ്യം നിറവേറ്റാനാകില്ല. നാല് പേരെയും ഒപ്പം നിര്‍ത്താനായാ ല്‍ മാത്രമേ ദൗത്യം വിജയിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ മുനിസിപ്പല്‍ ഭരണത്തില്‍ ചെയര്‍ പേഴ്‌സണ്‍,വൈസ് ചെയര്‍മാന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ വന്‍ ഓഫറുക ളാണ് ഇടത് പക്ഷം വാഗ്ദാനം നല്‍കിയിട്ടുള്ളത്. ഉറ്റവര്‍ക്ക് ജോലിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം നല്‍കിയിട്ടുണ്ട്. 17 അംഗളുള്ള എല്‍ഡിഎഫിന് യുഡിഎഫ് റിബലായി വിജയിച്ച ഒരംഗത്തിന്റെ പിന്തുണ നിലവിലുണ്ട്. ഭരണത്തില്‍ തു ടക്കം മുതല്‍ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ച നാല് സ്വതന്ത്രാര്‍ കൂടി മറുകണ്ടം ചാടിയാല്‍ മാത്രമേ കേവല ഭൂരിപക്ഷം നേടാന്‍ കഴിയൂ.
അതേസമയം ചെയര്‍പേഴ്‌സനെതിരെ പ്രതിപക്ഷം കൊണ്ട് വരുന്ന അവിശ്വാസ ചര്‍ച്ചയില്‍ പങ്കെ ടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃ ത്വം നല്‍കിയ വിപ്പ് നാല് എ വിഭാഗം കൗണ്‍സില ര്‍മാരും ഇന്നലെ സ്വീകരിച്ചു. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി അജിത തങ്കപ്പനെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത നിന്ന് പുറത്താക്കുകയാണ് എ വിഭാഗത്തിന്റെ ലക്ഷ്യം. എ വിഭാഗം കൗണ്‍സിലര്‍മാരുടെ സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഇതേ ത്തുടര്‍ന്ന് കൗണ്‍ലര്‍മാരായ വി ഡി സുരേഷ്, ജോസ് കളത്തില്‍, രാധാമണി പിള്ള,സ്മിത സണ്ണി എന്നിവര്‍ ഡിസിസി ഓഫിസിലെത്തി വിപ്പ് സ്വീകരിച്ചു.
പണക്കിഴി വിവാദമുയര്‍ത്തി പ്രതിപക്ഷത്തിനൊപ്പം സമര രംഗത്ത് പരസ്യമായും രഹസ്യമായും നിലപാട് സ്വീകരിച്ച എ വിഭാഗം കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെതിരെ പ്രതി പക്ഷം അവിശ്വാസം കൊണ്ട് വന്ന സാഹചര്യം മുതലാക്കി പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദ ത്തിലാക്കാ നുള്ള നീക്കവും വിജയിച്ചില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.