Home

തൃക്കാക്കരയില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവം ; മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍

തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍. മൈസൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്റണിക്കൊപ്പം കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു.

കൊച്ചി : തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സം ഭവത്തില്‍ കുട്ടിയുടെ മാതൃ സഹോദരി യുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍. മൈസൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടു ത്തത്. ആ ന്റണി ക്കൊപ്പം കുഞ്ഞിന്റെ മാതൃസഹോദരിയും മക നും ഉണ്ടായിരു ന്നു. ഇവരെ രാത്രിയോടെ കൊച്ചിയില്‍ എത്തി ക്കും. ആന്റണിയെ മൈസൂരു വില്‍ വെച്ച് ചോദ്യം ചെയ്യുന്നുണ്ടെ ന്നും സിറ്റി പൊലിസ് കമ്മീഷണര്‍ കെ നാഗരാജു അറിയിച്ചു.

അതിനിടെ രണ്ടുവയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ജിവനൊടുക്കാന്‍ ശ്രമിച്ചു. കോലഞ്ചേരി ആ ശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇ ന്നലെ രാത്രി കുട്ടിയുടെ അമ്മ ബാത്ത്റൂമില്‍ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടു കൈ തണ്ടയി ലും മുറിവ് ഉണ്ടായിരുന്നു എന്ന് കോലഞ്ചേരി ആശുപത്രിയിലെ മെഡിക്കല്‍ സുപ്രണ്ട് ഡോ സോജന്‍ ഐപ്പ് അറിയിച്ചു. അമ്മൂമ്മ മുറിയില്‍ വെച്ച് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കഴുത്തിന്റെ സൈഡി ലും മുറിവുണ്ട്. അവര്‍ ഗുളികകളും കഴിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുപേരും അത്യസന്നനിലയില്‍ അല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെയാണ് ആത്മഹത്യാ ശ്ര മം.

അതിനിടെ,സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി അമ്മയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പടുത്തും. ആത്മഹ ത്യക്ക് ശ്രമിച്ചതിന് അമ്മക്കും അമ്മൂമ്മക്കും എതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

രണ്ടര വയസുകാരി കണ്ണ് തുറന്നു;
കുട്ടി സ്വയം ഏല്‍പിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

അതേസമയം ഇന്നലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കുട്ടി നിലവില്‍ ആപ കടനില തരണം ചെയ്ത തായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ആശാവ ഹമായ പുരോഗതിയാണ് ആരോഗ്യ നിലയില്‍ ഉണ്ടായിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടര്‍മാര് പറഞ്ഞു. കുട്ടി സ്വയം ഏല്‍പിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയര്‍ത്തി അതിശക്തമായി കുലുക്കിയാല്‍ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്. കുട്ടിക്ക് സ്വയം ഇത് ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.