Home

‘തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇറങ്ങും, കോണ്‍ഗ്രസ് വിടില്ല ; രണ്ടും കല്‍പ്പിച്ച് കെ വി തോമസ്

കോണ്‍ഗ്രസ് പാര്‍ട്ടി വിടാതെ തന്നെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിക്കായി പ്രചാരണരം ഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. സുദീര്‍ഘമായ കോണ്‍ ഗ്രസ് ബന്ധം അവ സാനിപ്പിക്കില്ലെന്നും കെ വി തോമസ് പറയുന്നു

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടി വിടാതെ തന്നെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിക്കായി പ്രചാരണരംഗ ത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. സുദീര്‍ഘമായ കോണ്‍ഗ്രസ് ബന്ധം അവസാനി പ്പി ക്കില്ലെന്നും കെ വി തോമസ് പറയുന്നു. മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നു വ്യക്തമാക്കുന്ന കെ വി തോമ സ്, തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത് വികസന രാഷ്ട്രീയത്തിന്റെ ഭാഗമായാണെ ന്നും അദ്ദേഹം പറയുന്നു.

എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. ”ഞാന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. കോണ്‍ഗ്രസ് സംസ്‌കാര മാണ് എന്റേത്. പക്ഷേ, ഇടതുപക്ഷത്തി നായി രംഗത്തിറങ്ങാന്‍ എന്നെ നിര്‍ബന്ധിതനാക്കിയതു കോണ്‍ഗ്രസ് നേതൃത്വമാണ്. ഞാന്‍ ഇപ്പോഴും എഐസിസി അംഗമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാര്‍ട്ടിയുടെ ഒരു പരി പാടിയിലേക്കും എന്നെ വിളിക്കുന്നില്ല. അറിയിക്കുന്നില്ല. കടുത്ത അവഗണനയാണ്.

നെടുമ്പാശേരി വിമാനത്താവളവും സ്റ്റേഡിയങ്ങളും ഗോശ്രീ പാലവും മെട്രോ റെയിലുമൊക്കെ യാഥാര്‍ഥ്യ മാക്കാന്‍ പങ്കു വഹിച്ചയാളാണു ഞാന്‍. എതിര്‍പ്പുകള്‍ക്കിടയിലും ആ പദ്ധതികള്‍ നടപ്പായി. 12നു മുഖ്യമ ന്ത്രി പ്രസംഗിക്കുന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാ യി പ്രചാരണവും നടത്തും. വിശദാംശങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കും’- അദ്ദേഹം പറഞ്ഞു. തൃ ക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ സന്ദര്‍ശിക്കാന്‍ താന്‍ തയാറായിട്ടും കോണ്‍ഗ്രസ് നേതൃത്വം വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.